രാജ്യത്തെ ലോജിസ്റ്റിക്സ്, വെയര്‍ഹൗസിങ് മേഖലകളില്‍ മുന്നേറ്റം. അനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക പുരോഗതി, ഉപഭോക്തൃ സമീപനത്തിലെ വ്യതിയാനം എന്നിവയാണ് ഈ സെക്ടറുകളുടെ കുതിപ്പിന് പിന്നില്‍.
വന്‍കിട നഗരങ്ങളില്‍നിന്ന് ടിയര്‍ 2, 3 നഗരങ്ങളിലേയ്ക്കും ഈ മേഖലകള്‍ വളരുകയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ഇ-കൊമേഴ്സ് ഉപഭോക്താക്കളുടെ വര്‍ധനവാണ് ചെറു നഗരങ്ങളില്‍പോലും വന്‍മുന്നേറ്റമുണ്ടാക്കിയത്.
ചെറിയ നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി വര്‍ഷംതോറും 10,000 കോടി രൂപ(അര്‍ബന്‍ ഇന്‍ഫ്രസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് പോലുള്ളവ)യിലേറെയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 2047ഓടെ 30 ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കാന്‍ ലക്ഷ്യമിടുന്ന വിഷന്‍ 2047 ഉള്‍പ്പടെയുള്ളവ ഈ മേഖലകള്‍ക്ക് മികച്ച വളര്‍ച്ചാ സാധ്യതയാണ് മുന്നോട്ടുവെയ്ക്കുന്നത്.
വിതരണ ശൃംഖലകള്‍ സുഗമമാക്കുന്നതിലും പ്രാദേശിക കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിലും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചക്ക് ഇന്ധനം പകരുന്നതിലും ലോജിസ്റ്റിക്സ് മേഖലയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും.
ദേശീയ ചരക്ക് നീക്കനയം, ചരക്ക് സേവന നികുതിയുടെ വിജയകരമായ നടപ്പാക്കല്‍, ഉത്പാദനവുമായി ബന്ധിപ്പിച്ച ആനുകൂല്യ പദ്ധതികളുടെ വ്യാപനം(പിഎല്‍ഐ), പിഎം ഗതിശക്തി, ഭാരത് മാല, ഉഡാന്‍ സ്‌കീമുകള്‍ എന്നിവയും മുന്നേറ്റ സാധ്യതകള്‍ തുറന്നിടുന്നു.



