Home Uncategorized സഹായവുമായി നാവികസേന, ദുരന്തഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

സഹായവുമായി നാവികസേന, ദുരന്തഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

2
0

 

 

Myanmar Earthquake

 

 

 

 

ന്യൂഡല്‍ഹി: ഭൂകമ്പം കനത്ത നാശംവിതച്ച മ്യാന്മാറിലേക്ക് സഹായവുമായി ഇന്ത്യന്‍ നാവികസേനയും. ഐഎന്‍എസ് സത്പുരയും ഐഎന്‍എസ് സാവിത്രിയും യാങ്കൂണിലേക്ക് പുറപ്പെട്ടു. ഓപ്പറേഷന് ബ്രഹ്‌മ എന്ന പേരില് 40 ടണ് ദുരിതാശ്വാസ വസ്തുക്കളാണ് കൊണ്ടുപോകുന്നത്.
രണ്ടു കപ്പലുകള്‍ കൂടി പുറപ്പെടുമെന്ന് നാവികസേന അറിയിച്ചു. ദുരന്ത ഭൂമിയില്‍ ഇന്ത്യന്‍ സൈന്യം താതാകാലിക ആശുപത്രിയും സ്ഥാപിക്കും. 118 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംഘം യാങ്കൂണിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞദിവസം 15 ടണ് ദുരിതാശ്വാസ വസ്തുക്കളുമായി വ്യോമസേനാ വിമാനം യാങ്കൂണ് വിമാനത്താവളത്തിലെത്തിലെത്തിയിരുന്നു. ടെന്റുകള്, ബ്ലാങ്കറ്റുകള്, സ്ലീപ്പിങ് ബാഗുകള്, ഭക്ഷ്യ പായ്ക്കറ്റുകള്, ശുചീകരണ കിറ്റുകള്, ജനറേറ്ററുകള്, അവശ്യമരുന്നുകള് എന്നിവയടക്കമുള്ള ദുരിതാശ്വാസ വസ്തുക്കളാണ് ആദ്യഘട്ട സഹായത്തില് ഇന്ത്യ മ്യാന്മാറിലെത്തിച്ചത്.
വെള്ളിയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തില്‍ മ്യാന്‍മാറില്‍ മാത്രം ആയിരത്തിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ എണ്ണം 1,002 ആയി ഉയര്ന്നതായും 2,376 പേര്ക്ക് പരിക്കേറ്റതായും മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. അയല്രാജ്യമായ തായ്‌ലന്ഡില് ഭൂകമ്പത്തില് 10 പേര് മരിച്ചു. തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്ക് മാര്ക്കറ്റിന് സമീപം നിര്മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്ന്നാണ് മരണം. നൂറോളം തൊഴിലാളികള് അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിക്കിടക്കുകയാണ്.
ഇരുരാജ്യങ്ങളിലും രക്ഷാദൗത്യം തുടരുകയാണ്. കാണാതായവര്ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള് കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില് മരണസംഖ്യ ഉയര്‌ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here