Home Special Story ഒറ്റ ദിവസംകൊണ്ട് ദേശീയ ഹീറോ

ഒറ്റ ദിവസംകൊണ്ട് ദേശീയ ഹീറോ

2
0

ഒരര്‍ത്ഥത്തില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഭാഗ്യവാനാണ്. കാരണം പാകിസ്ഥാന്‍ ഒരു ഇന്ത്യന്‍ സൈനികന്‍ തങ്ങളുടെ കസ്റ്റഡിയില്‍ ഉണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതും ദൃശ്യങ്ങള്‍ പുറത്തുവിടുന്നതും ഇത്തവണ ആദ്യമാണ്. അഭിനന്ദന്റെ സുരക്ഷ ഉറപ്പാക്കണമെന്നും എത്രയും വേഗം മോചിപ്പിക്കണമെന്നും ഇന്ത്യയും അന്താരാഷ്ട്ര സമൂഹവും ആവശ്യപ്പെട്ടുകഴിഞ്ഞു. അദ്ദേഹം എത്രയും വേഗം മോചിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്.
തങ്ങളുടെ പിടിയിലാകുന്ന ഇന്ത്യന്‍ സൈനികനെ അതിക്രൂരമായി പീഡിപ്പിക്കുന്ന ചരിത്രമാണ് പാകിസ്ഥാനുള്ളത്. ഇന്ത്യന്‍ സൈനികരെ ഏറ്റവും ഭീഭത്സമായ രീതിയില്‍ പീഡിപ്പിച്ചു കൊല്ലുക എന്നതാണ് എക്കാലത്തും പാകിസ്ഥാന്‍ ചെയ്തിട്ടുള്ളത്. സ്‌ക്വാഡ്രന്‍ ലീഡര്‍ അജയ് അഹൂജ, ക്യാപ്റ്റന്‍ സൗരഭ് കാലിയ എന്നിവരെ 1999ലെ കാര്‍ഗില്‍ യുദ്ധകാലയളവില്‍ അതിക്രൂരമായി പാക് സൈനികര്‍ പീഡിപ്പിച്ച് കൊന്നത് മറക്കാറായിട്ടില്ല. അഭിനന്ദിനെ പോലെ മിഗ് 21 വിമാനം പറത്തവേയാണ് അഹൂജയും പാക് സൈനികരുടെ പിടിയില്‍പെട്ടത്. പാക് സേന പിടികൂടിയ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് നചികേതയെ പീഡിപ്പിക്കുന്നത് പാക് ടിവി പരസ്യമായി സംപ്രേഷണം ചെയ്തിട്ടുണ്ട്. സൗരഭ് കാലിയയെ 22 ദിവസമാണ് പാക് സേന കസ്റ്റഡിയിലിട്ട് പീഡിപ്പിച്ചത്. പാക് സൈനികര്‍ പീഡിപ്പിച്ച കൊന്ന ഇന്ത്യന്‍ സൈനികരുടെ മൃതദേഹത്തോടു പോലും പാകിസ്ഥാന്‍ അനാദരവ് കാണിച്ചിട്ടുണ്ട്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും സിഗററ്റ് കുറ്റികള്‍ കൊണ്ട് ശരീരത്തില്‍ പലഭാഗത്തും പൊള്ളലേല്‍പ്പിച്ചുമാണ് പാക് സൈനികര്‍ ഇന്ത്യന്‍ സൈനികരെ പീഡിപ്പിച്ചുകൊന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here