
വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും, ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന്റെ പേരുകള്‍ കുറിപ്പിലുണ്ട്. ബാങ്ക് നിയമനത്തിന് പണം വാങ്ങിയതിന്റെ കടം തീര്‍ക്കാന്‍ കഴിയാത്തതിന്റെ മാനസിക സംഘര്‍ഷമാണ് ആത്മഹത്യക്ക് കാരണം എന്ന് കുറിപ്പില്‍ പരാമര്‍ശമുണ്ട്.
മേഖലയിലെ സഹകരണ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറിപ്പില്‍ പരാമര്‍ശിക്കുന്നു. ആറ് പേരുള്ള ആത്മഹത്യ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസിനെ പ്രതികൂട്ടിലാക്കുന്നതാണ് കുറിപ്പ്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. പ്രശ്നം വന്നപ്പോള്‍ തന്നെ കൈയൊഴിഞ്ഞതായി കുറിപ്പില്‍ പറയുന്നു. ഗുരുതരമായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറിപ്പില്‍ പറയന്നു.
എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യതയെ കുറിച്ച് അറിയില്ലെന്ന വയനാട് ഡിസിസി നേതൃത്വത്തിന്റെ വാദം പൊളിഞ്ഞിരുന്നു. ബത്തേരിയിലെ സ്ഥലം വില്‍ക്കാന്‍ എന്‍എം വിജയന്‍ ഒപ്പു വെച്ച കരാര്‍ പുറത്തുവന്നു. ഡിസിസി വൈസ് പ്രസിഡന്റ് ഒവി അപ്പച്ചനാണ് കരാറില്‍ സാക്ഷിയായി ഒപ്പിട്ടിരുന്നത്. വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യക്ക് പിന്നില്‍ സാമ്പത്തിക ഇടപാടെന്ന സൂചനയ്ക്ക് പിന്നാലെ വിജയന്‍ KPCC നേതൃത്വത്തിന് നല്‍കിയ കത്ത് പുറത്ത് വന്നിരുന്നു. പണം നല്‍കിയതിന്റെ കണക്ക് സൂചിപ്പിച്ചാണ് കത്ത്. 2021 ല്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് വിജയന്‍ കത്തയച്ചിരുന്നത്.





