Latest News in Kerala
ജോര്‍ദാനില്‍ വെടിയേറ്റുമരിച്ച തോമസ് ജോലിതട്ടിപ്പിന്റെ ഇര
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ജോര്‍ദാന്‍- ഇസ്രയേല്‍ അതിര്‍ത്തിയില്‍വെച്ച് ജോര്‍ദാന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച മലയാളി തോമസ് ഗബ്രിയേല്‍ പെരേര ജോലി തട്ടിപ്പിന്റെ ഇരയായി വിദേശത്ത് എത്തിയതാണെന്ന് റിപ്പോര്‍ട്ട്. ബി.ബി.സി.യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തോമസ് ഗബ്രിയേല്‍ പെരേരക്കൊപ്പം അയല്‍വാസി കൂടിയായ എഡിസണ്‍ ചാള്‍സിനും വെടിയേറ്റിരുന്നു. ഫെബ്രുവരി പത്തിനാണ് ഇയാള്‍ക്ക് വെടിയേറ്റതെന്ന് ഇന്ത്യന്‍ എംബസി ഗബ്രിയേലിന്റെ കുടുംബത്തെ അറിയിച്ചിരുന്നു.ട്രാവല്‍ ഏജന്‍സി പ്രതിമാസം 3.50 ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തതിനെ…
Read More »ആര്‍ക്കും പ്രായപരിധി ഇളവിന് നിര്‍ദേശമില്ല, മുഖ്യമന്ത്രിയുടെ കാര്യം തീരുമാനിക്കേണ്ടത്;പി.ബി ഐസക്
കൊല്ലം: ആര്‍ക്കും പ്രായപരിധിയില്‍ ഇളവ് കൊടുക്കാന്‍ പാര്‍ട്ടിയില്‍ നിര്‍ദേശമുണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് തോമസ് ഐസക്. അത്തരത്തിലുള്ള നിര്‍ദേശമൊന്നുമില്ലെന്നും മുഖ്യമന്ത്രിയുടേ കാര്യം പാര്‍ട്ടി കോണ്‍ഗ്രസിലും പൊളിറ്റ് ബ്യൂറോയിലും തീരുമാനിക്കേണ്ടതാണെന്നും തോമസ് ഐസക് പറഞ്ഞു.ആര്‍ക്കും ഇളവ് കൊടുക്കാനുള്ള നിര്‍ദേശമില്ല. മുഖ്യമന്ത്രിയുടേത് പാര്‍ട്ടി കോണ്‍ഗ്രസിലും പൊളിറ്റ് ബ്യൂറോയിലും തീരുമാനിക്കേണ്ടതാണ്. അദ്ദേഹം ആ ഘടകത്തില്‍ അംഗമാണ്. സംസ്ഥാനഘടകത്തില്‍ ആര്‍ക്കും അത്തരത്തില്‍ ഇളവ് ഉണ്ടാകില്ലെന്നത് പാര്‍ട്ടി സെക്രട്ടറി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതൊന്നും ആരും ചര്‍ച്ച ചെയ്യുന്നുമില്ല.…
Read More »പൂരം നടത്തിപ്പില്‍ പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ല; എ.ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിയതില്‍ പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ടുള്ള ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ടാണിത്.പോലീസ് ഒഴികെ മറ്റുവകുപ്പുകള്‍ക്ക് വീഴ്ചയില്ലെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പൂരം അലങ്കോലപ്പെടുന്ന രീതിയില്‍ മറ്റേതെങ്കിലും വകുപ്പുകള്‍ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം വരുന്ന പൂരങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടത്താനുള്ള ശുപാര്‍ശകളും നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പൂരം നടക്കുന്ന ദിവസങ്ങളില്‍…
Read More »പാര്‍ട്ടി സെക്രട്ടറിക്ക് നിലപാടുകളില്‍ വ്യക്തതയില്ല, പൊതു ചര്‍ച്ചയില്‍ വിമര്‍ശനമത്രയും എംവി ഗോവിന്ദന്
കൊല്ലം : സിപിഎം സംസ്ഥാന എംവി ഗോവിന്ദന്‍ സംസ്ഥാന സമ്മേളനത്തില്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചര്‍ച്ചയിലെ വിമര്‍ശന ഫോക്കസ് മുഴുവനും പാര്‍ട്ടി സെക്രട്ടറിയായിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുതല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി ഉയര്‍ന്ന വിവാദങ്ങളും മുഖ്യമന്ത്രിയുടെ ശൈലിയും എല്ലാം വിവിധ പാര്‍ട്ടി ഘടകങ്ങളില്‍ ഇഴകീറി പരിശോധിച്ചു. മുഖം നോക്കാത്ത വിമര്‍ശനവും തെറ്റുതിരുത്തലും ഉറപ്പ് പറഞ്ഞ് സംസ്ഥാന സമ്മേളനത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ പക്ഷേ വിമര്‍ശന മുന മുഴുവന്‍ എം.വി…
Read More »‘ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി വരും, സിപിഐഎം വനിതകള്‍ക്ക് പരിഗണന നല്‍കുന്ന പാര്‍ട്ടി’; കെ.കെ ശൈലജ
ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി വരുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ്.വനിതകള്‍ മുഖ്യമന്ത്രി ആകുന്നതിനന് സിപിഐഎം എതിരല്ല. എന്നും വനിതകള്‍ക്ക് പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്നും കെ കെ ശൈലജ പറഞ്ഞു.സ്ത്രീ പരാതിനിധ്യം എല്ലാ മേഖലയിലും വര്‍ധിക്കണം. സ്ത്രീകള്‍ ലോകത്ത് 50 ശതമാനമുണ്ട്. വനിതകള്‍ കൂടുതല്‍ വളര്‍ന്നു വരുന്നുണ്ട്. പാര്‍ട്ടിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിച്ചു വരുന്നു. ഇനിയും വര്‍ധിക്കണം. ബ്രാഞ്ച് സെക്രട്ടറി മുതല്‍ ഏരിയ സെക്രട്ടറി…
Read More »മുംബൈയില്‍ നിന്ന് കണ്ടെത്തിയ കുട്ടികളെ തിരൂരിലെത്തിച്ചു; മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴിയെടുക്കും
മുംബൈയില്‍ നിന്ന് കണ്ടെത്തിയ മലപ്പുറം താനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥിനികളെ പൊലീസ് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. കൗണ്‍സിലിങ്ങിന് ശേഷം വീട്ടുകാര്‍ക്കൊപ്പം വിടും.അതേസമയം താനൂരിലെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയിലെടുത്തു. എടവണ്ണ സ്വദേശി റഹിം അസ്ലമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈയില്‍ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരില്‍ നിന്നാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.ബുധനാഴ്ച ഉച്ചയ്ക്കാണ് പെണ്‍കുട്ടികള്‍ സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്ന്…
Read More »‘എം മുകേഷ് ഇവിടെ തന്നെയുണ്ട്, ജോലി തിരക്ക് കാരണമാണ് വരാഞ്ഞത്’; കൊല്ലം എംഎല്‍എ എം മുകേഷ
കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളന വേദിയില്‍ മൂന്നാം ദിവസം എം മുകേഷ് എംഎല്‍എ എത്തി. പാര്‍ട്ടി സമ്മേളനത്തില്‍ സ്ഥലം എംഎല്‍എയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു. എം മുകേഷ് ഇവിടെ തന്നെയുണ്ടെന്നാണ് ചോദ്യങ്ങളോട് എംഎല്‍എ പ്രതികരിച്ചത്. ജോലി തിരക്ക് കാരണമാണ് സമ്മേള വേദിയില്‍ എത്താന്‍ കഴിയാതിരുന്നത്. ലോഗോ പ്രകാശനത്തിന് താന്‍ ഉണ്ടായിരുന്നുവെന്നും മുകേഷ് പറഞ്ഞു. എറണാകുളത്ത് നിന്നാണ് എം മുകേഷ് കൊല്ലത്ത് എത്തിയത്.’രണ്ടു ദിവസം ഇല്ലായിരുന്നു. മാധ്യമങ്ങളുടെ കരുതലിനും സ്‌നേഹത്തിനും നന്ദി…
Read More »നത്തിംഗ് ഫോണ്‍ (3 എ), ഫോണ്‍ (3 എ) പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു
പ്രമുഖ സാങ്കേതികവിദ്യാ കമ്പനിയായ നത്തിംഗ് ആധുനിക ഫീച്ചറുകളോട് കൂടിയ ഫോണ്‍ (3 എ) സീരീസ് പുറത്തിറക്കി. ഒപ്റ്റിക്കല്‍ സൂമോട് കൂടിയ ട്രിപ്പിള്‍ ക്യാമറ സംവിധാനം, കരുത്തുറ്റ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, തിളക്കമാര്‍ന്നതും കൂടുതല്‍ റെസ്പോണ്‍സീവുമായ ഡിസ്പ്ലേ, എസെന്‍ഷ്യല്‍ സ്പേസ് പോലുള്ള നത്തിംഗ് ഓപ്പറേറ്റിംഗ് സിസ്റ്റം കണ്ടുപിടുത്തങ്ങള്‍, അതുല്യമായ ഡിസൈനുകള്‍ എന്നിവയോടെയാണ് (3 എ) സീരീസ് പുറത്തിറങ്ങുന്നത്.ഇതുവരെയുള്ള ഫോണ്‍ (3 എ) സീരീസിലെ ഏറ്റവും ആധുനികമായ ക്യാമറ, നവീകരിച്ച ഗ്ലാസ് ബാക്ക് പാനലുകള്‍,…
Read More »‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’, ചെന്നിത്തലയുടെ പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്‌പോര്. രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്റെ പ്രശ്‌നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ…
Read More »രഞ്ജി ട്രോഫി; ടീമിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍
ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയ കേരള ടീമിന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍. ടീം തിരിച്ചുവരുന്നത് അസോസിയേഷന്‍ ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യ വിമാനത്തിലാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവര്‍ ടീമിനെ തിരികെ കൊണ്ടുവരാന്‍ നാഗ്പൂരിലെത്തി. ഇവര്‍ക്കൊപ്പം തിരികെ തിങ്കളാഴ്ച്ച രാത്രി 9.30 ന് എയര്‍ എംബ്രേര്‍ ജെറ്റില്‍ എത്തുന്ന ടീമംഗങ്ങളെ കെ.സി.എ ഭാരവാഹികളും…
Read More »











