Latest News in Kerala
ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ
ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്ല. ചൈനയും കാനഡയും തുര്‍ക്കിയും ഈ ഘട്ടത്തില്‍ ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. പാകിസ്ഥാനുമായുള്ള തീവ്ര സൗഹൃദമാണ് ചൈനയും തുര്‍ക്കിയും ഒഴിവാക്കാനുള്ള കാരണം. ഇന്ത്യാ വിരുദ്ധ നിലപാടുയര്‍ത്തി ഖലിസ്ഥാന്‍ വിഘടന വാദത്തെ പിന്തുണക്കുന്നതിനാലാണ് കാനഡക്കെതിരായ നിലപാട്. അതേസമയം ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ അടുത്ത വര്‍ഷം യുഎന്‍ രക്ഷാ സമിതിയില്‍ ചേരുന്ന രാജ്യങ്ങളിലടക്കം ഇന്ത്യന്‍ സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. പാക് കേന്രീകൃത ഭീകര…
Read More »‘ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടിക്കൂട്ട് യുദ്ധം; കശ്മീരില്‍ പ്രശ്‌നം ഉണ്ടാകുമെന്ന് മോദിക്ക് അറിയാമായിരുന്നു’; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഓപ്പറേഷന്‍ സിന്ദൂറിനെതിരെ കോണ്‍?ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഓപ്പറേഷന്‍ സിന്ദൂര്‍ തട്ടികൂട്ട് യുദ്ധമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് അദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരെ ?ഗുരുതര ആരോപണവും അദേഹം ഉന്നയിച്ചു.ജനുവരി 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നു. കശ്മീരില്‍ പ്രശ്‌നം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് വിവരം നല്‍കി. വിവരം ലഭിച്ചതോടെ പ്രധാനമന്ത്രി പരിപാടി റദ്ദാക്കിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇത്…
Read More »‘ഫിസിഷ്യന്‍സ് സാമ്പിള്‍ വില്‍പന, മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി’: മന്ത്രി വീണാ ജോര്‍ജ്
സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. ഫിസിഷ്യന്‍സ് സാമ്പിള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെയും മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.പരാതിയുള്ളവര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കേണ്ടതാണ്. (ടോള്‍ ഫ്രീ നമ്പര്‍ 1800 425 3182) പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂര്‍…
Read More »‘സന്താര ‘അനുഷ്ഠിച്ച്’ മരണത്തെപ്പുല്‍കി 3 വയസ്സുകാരി
ഭോപാല്‍: ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ മൂന്നുവയസ്സുകാരിയെ മരണം വരെ ഉപവസിക്കാന്‍ അനുവദിച്ച് മരണത്തിലേക്ക് നയിച്ച് മാതാപിതാക്കള്‍. ജൈനമതപ്രകാരമുള്ള സന്താര എന്ന അനുഷ്ഠാനത്തിന് കുട്ടിയെ വിധേയയാക്കാന്‍ ഒരു മതാചാര്യന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ഇതിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. ഏകമകള്‍ വിയന ജൈന്‍ മാര്‍ച്ച് 21ന് അന്തരിച്ചതായി മാതാപിതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് വിയനയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയും തുടര്‍ചികിത്സയും പരാജയപ്പെട്ടതോടെയാണ് കുടുംബം ആത്മീയോപദേശത്തിനായെത്തിയത്. ഐടി ഉദ്യോഗസ്ഥരായ പീയുഷും…
Read More »ഷാജി എന്‍ കരുണ്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയായ പിറവിയില്‍ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. ഏറെക്കാലമായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. 1988ല്‍ സംവിധാനം ചെയ്ത ‘പിറവി’യാണ് ഷാജി എന്‍ കരുണിന്റെ ആദ്യ ചിത്രം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു…
Read More »തൃശൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു, ഓടിച്ചിട്ട് പിടികൂടി പൊലീസ്
തൃശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തിരച്ചില്‍ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടില്‍ നിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടിയത്. പ്രതിയുടെ പിന്നാലെ പൊലീസ് ഓടുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചുകേസിലെ മുഖ്യപ്രതിയാണ് ലിഷോയ്. ഇയാളുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അക്ഷയ്യെ ലിഷോയ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടില്‍ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. ബാദുഷ, നിഖില്‍, ആകാശ് എന്നിവര്‍ പൊലീസ്…
Read More »മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം; കുടുംബങ്ങളുടെ അന്തിമ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചു
മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചു. 417 കുടുംബങ്ങള്‍ അന്തിമ പട്ടികയില്‍. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് പട്ടിക സര്‍ക്കാരിന് നല്‍കിയത്. 255 കുടുംബങ്ങള്‍ ആദ്യ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഫേസ് 2 A അന്തിമ പട്ടികയില്‍ 89 കുടുംബങ്ങളും ഫേസ് 2 B അന്തിമ പട്ടികകളില്‍ 73 കുടുംബങ്ങളും ഉള്‍പ്പെട്ടുമുണ്ടക്കൈ പ്രദേശത്തെ17 കുടുംബങ്ങളെ കൂടി അധികമായി പട്ടികകളില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.…
Read More »ബിസിനസുകള്‍ ബാധ്യതയായി; അഫാനും കുടുംബത്തിനും കട ബാധ്യത 40 ലക്ഷം രൂപയെന്ന് പൊലീസ്
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അഫാനും കുടുംബത്തിനും വലിയ കടബാധ്യതയുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. 40 ലക്ഷം രൂപയുടെ കടബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. മുന്‍പ് കുടുംബം നടത്തിയ ചില ബിസിനസുകള്‍ ബാധ്യതയായി. ഇതാണ് കടബാധ്യതയ്ക്ക് കാരണമായത്.തെളിവെടുപ്പിനിടെ കടബാധ്യത സ്ഥിരീകരിക്കുന്ന രേഖകള്‍ പോലീസിന് ലഭിച്ചു. കൊലപാതക കാരണമായി കണ്ടെത്തിയത് സാമ്പത്തിക കാരണങ്ങളാണെന്നായിരുന്നു. എന്നാല്‍ കുടുംബത്തിന് ഇത്രയും കടം വരാന്‍ സാധ്യതയില്ലെന്നായിരുന്നു പ്രതിയുടെ പിതാവ് പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇതില്‍ പൊലീസ് അന്വേഷണം…
Read More »പത്തനംതിട്ടയില്‍ മയക്കുമരുന്ന് മാഫിയ തലവന്‍ പിടിയില്‍
പത്തനംതിട്ട തിരുവല്ലയില്‍ മയക്കുമരുന്ന് മാഫിയ തലവന്‍ പിടിയില്‍. തിരുവല്ല ദീപ ജംഗ്ഷനില്‍ കോവൂര്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷെമീര്‍ (39) ആണ് പിടിയിലായത്. പത്ത് വയസുകാരനായ മകനെ മറയാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നല്‍കിയിരുന്നതാണ് ഇയാളുടെ രീതി. ഇയാളില്‍ നിന്നും 3.78 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പത്തു വയസുകാരനായ മകന്റെ ശരീരത്തില്‍ സെല്ലോ ടേപ്പ് അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും. പ്രതിയുടെ പക്കല്‍ കൂടുതല്‍ എംഡിഎംഎ…
Read More »ആരോഗ്യമന്ത്രി വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുന്നുവെന്ന് ആശാ വര്‍ക്കേഴ്‌സ്; സര്‍ക്കാര്‍ ആശമാര്‍ക്കൊപ്പമെന്ന് വീണാ ജോര്‍ജ്
കേരള സര്‍ക്കാരിന് ആശമാരോട് അനുഭാവ പൂര്‍ണമായ നിലപാടാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവരെ ചേര്‍ത്ത് പിടിക്കുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആശമാരെ സാമൂഹ്യമായി മുന്നോട്ട് കൊണ്ടു വരുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. യഥാര്‍ത്ഥത്തിലുള്ള ആശമാര്‍ക്ക് എല്ലാമറിയാമെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ ആശമാര്‍ക്കൊപ്പമാണെന്നും ബാക്കിയെല്ലാം സൃഷ്ടിക്കപ്പെടുന്ന കാര്യങ്ങള്‍ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കണക്കെടുത്താല്‍ 26125 ആശമാരില്‍ 25800ലധികം പേരും ഫീല്‍ഡില്‍ പ്രവര്‍ത്തനത്തിലാണ്. ഇവരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറെന്ന്…
Read More »











