Latest News in Kerala
നഗര മദ്ധ്യത്തില്‍ ‘കമിതാക്കളുടെ’ തൊട്ടുരുമ്മലും തഴുകലും’
മൂവാറ്റുപുഴ: നഗരമദ്ധ്യത്തില്‍ അരയാലും ആര്യവേപ്പും ഒരുമിച്ച് വളരുന്നത് കൗതുകമാകുന്നു. അരയാലും ആര്യവേപ്പും വരനും വധുവുമാണെന്ന വിശ്വാസമാണ് ഈ കൗതുകത്തിന് കാരണം. വിവാഹിതരാകാത്ത വരനും വധുവും നഗര മദ്ധ്യത്തില്‍ തൊട്ടുരുമ്മി നില്‍ക്കുന്നത് മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് എം.സി റോഡിലെ മീഡിയനിലാണ്. വേപ്പ് അരയാലിന്റെ പത്‌നിയാണെന്നാണ് സങ്കല്പം. ഈ വിശ്വാസത്തോടെ ചിലര്‍ രാവിലെ ഈ മരങ്ങളെ പ്രദക്ഷിണം ചെയ്ത വന്ദിക്കുന്നത് കാണാറുണ്ടെന്ന് സമീപത്ത് തട്ടുക്കട നടത്തുന്ന പി.കെ. മൈതീന്‍ പറഞ്ഞു.
Read More »എ.ഡി.ജി.പി പി.വിജയന് വിശിഷ്ട സേവാ മെഡല്‍,
ന്യൂഡല്‍ഹി: പൊലീസ് സേനയില്‍ കേരളത്തില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ഇന്റലിജന്‍സ് മേധാവിയും എ.ഡി.ജി.പിയുമായ പി.വിജയന്. അഗ്നിശമന സേനാ വിഭാഗത്തില്‍ നിന്ന് പരവൂര്‍ ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മധുസൂദനന്‍ നായര്‍.ജി, കൊട്ടാരക്കര ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ രാജേന്ദ്രന്‍ പിള്ള എന്നിവര്‍ക്കും വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് പൊലീസ് സേനയിലെ പത്തുപേര്‍ക്കും അഗ്നിശമന സേന, ജയില്‍ വകുപ്പ് എന്നിവിടങ്ങളില്‍…
Read More »പിവി അന്‍വര്‍ രാജിവെച്ചു
തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന് രാജിക്കത്ത് കൈമാറിയതിന് പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തി പിവി അന്‍വര്‍. നിലമ്പൂരില്‍ ജയിപ്പിച്ച ജനങ്ങള്‍ക്കും ഒപ്പം നിന്ന ഇടതുപക്ഷ നേതാക്കള്‍ക്കും അന്‍വര്‍ നന്ദി പറഞ്ഞു. മമത പറഞ്ഞിട്ടാണ് രാജി വച്ചതെന്നും ഇനിയുള്ള പോരാട്ടം മലയോര മേഖലയിലെ ജനങ്ങള്‍ക്കായാണെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ നിന്ന് മത്സരിക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. പിവി അന്‍വര്‍ പറഞ്ഞത്: ‘കഴിഞ്ഞ ആറ് മാസമായി പിണറായിസത്തിനും കേരളത്തിലെ സര്‍ക്കാരിനുമെതിരെ ഞാന്‍ നടത്തിയ…
Read More »ഇനി പിണറായിസത്തെ ഒറ്റക്കെട്ടായി എതിര്‍ക്കും, യുഡിഎഫ് നേതാക്കള്‍ക്ക് നന്ദി’; പിവി അന്‍വര്‍ ജയില്‍ മോചിതന്‍
നിലമ്പൂര്‍: പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ യുഡിഎഫ് കോണ്‍ഗ്രസ് നേതാക്കള്‍ തനിക്ക് നല്‍കിയ പിന്തുണ ഏറ്റവും ആശ്വാസകരമാണെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. യുഡിഎഫ് നേതാക്കള്‍ക്ക് നന്ദി പറഞ്ഞ പിവി അന്‍വര്‍ ജയിലില്‍ നൂറ് ദിവസം കിടക്കാന്‍ തയ്യാറായാണ് ഇറങ്ങിയതെന്നും വ്യക്തമാക്കി. ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇതുവരെ നടത്തിയത് ഒറ്റയാള്‍ പോരാട്ടമായിരുന്നു. ഇനി…
Read More »പി വി അന്‍വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; എംഎല്‍എ തവനൂര്‍ സബ് ജയിലിലേക്ക്
മലപ്പുറം: പൊതുമുതല്‍ നിശിപ്പിച്ച കേസില്‍ അറസ്റ്റിലായ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്‍വറിനെ തവനൂര്‍ സബ് ജയിലിലേക്ക് മാറ്റും. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് പി.വി അന്‍വറിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ എംഎല്‍എ ഉള്‍പ്പെടെ 11പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് എംഎല്‍എ…
Read More »എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ കണ്ടെത്തല്‍. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് കൈമാറും. കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിവിട്ടത് ആരോപണങ്ങളുടെ വിവാദ പെരുമഴ.…
Read More »സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ? കെപിസിസി പുനസംഘടനക്ക് മുന്‍പ് തീരുമാനം വന്നേക്കും
ദില്ലി: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുന്‍പ് തീരുമാനം വരും.കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തില്‍ ധാരണയായെന്നാണ് സൂചന.തീരുമാനം വൈകരുതെന്നും, സജീവ പ്രവര്‍ത്തനത്തില്‍ ഇറങ്ങണമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചു.പാര്‍ട്ടി ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന് സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടയാളല്ല താനെന്നും തെരഞ്ഞെടുപ്പ് ജയം…
Read More »നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, കൊലപാതക ആരോപണത്തിലും അന്വേഷണം നടത്തും
കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും. നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജിഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയെ നാളെ ഇക്കാര്യം അറിയിക്കും. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും. നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജി ഇന്നാണ്…
Read More »ആലപ്പുഴ അപകടം; പ്രാര്‍ത്ഥനകള്‍ വിഫലം, കാത്തിരുന്ന ഉറ്റവരെ കണ്ണീരിലാഴ്ത്തി ഒരു വിദ്യാര്‍ത്ഥി കൂടി മരിച്ചു
ആലപ്പുഴ: ആലപ്പുഴ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരു വിദ്യാര്‍ത്ഥി കൂടി മരിച്ചു. എംബിബിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി ആലപ്പുഴ എടത്വ സ്വദേശി ആല്‍ബിന്‍ ജോര്‍ജ് ആണ് മരിച്ചത്. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ ആറ് ആയി. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം നല്‍കിയത് നിയമവിരുദ്ധമായാണെന്ന് കണ്ടെത്തി. വാഹനം നല്‍കിയത് റെന്റിനെന്നും വാഹന ഉടമയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹനവകുപ്പും പൊലീസും അറിയിച്ചു. ആലപ്പുഴ കളര്‍കോട് ഉണ്ടായ വാഹന അപകടത്തില്‍…
Read More »പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളി
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ എഴുതിതള്ളി. കെ.എസ്.ഇ.ബി സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നല്‍കിയതിന്റെ ഭാഗമായാണ് പൊതുമേഖലാ സ്ഥാപനകുടിശ്ശിക ഒഴിവാക്കിയത്. ദീര്‍ഘകാലം വൈദ്യുതി ബില്‍ കുടിശ്ശികയായതോടെ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായത്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി…
Read More »










