Latest News in Kerala
മണ്‍സൂണ്‍ ബമ്പറിന്റെ പത്ത് കോടിയുടെ ഭാഗ്യവാന്‍ ആരാണ്?
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ പത്ത് കോടിയുടെ ഒന്നാം സമ്മാനം എംസി 678572 എന്ന ടിക്കറ്റിന്. ഇന്ന് രണ്ട് മണിയോടെ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. പയ്യന്നൂരിലെ പിബി രാജീവന്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 250 രൂപയാണ് ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനം പത്ത് കോടിയാണ്. 10 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പര്‍ ടിക്കറ്റിന്റെ രണ്ടാം സമ്മാനം 10…
Read More »ആലപ്പുഴയുടെ വിപ്ലവ ഭൂമിയില്‍ വി എസ് എത്തി; സമരപുത്രനെ ഏറ്റുവാങ്ങി ജന്മനാട്
അവസാനമായി ജന്മനാട്ടിലേക്ക് നിശ്ചലനായി കേരളത്തിന്റെ സമരനായകന്‍ ഒരിക്കല്‍ കൂടി പുന്നപ്രയുടെ മണ്ണിലെത്തി. വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര കായംകുളം കഴിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലര്‍ച്ചെ 1 മണിക്ക് ആലപ്പുഴയില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി. വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആര്‍ടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂര്‍ പിന്നിടുമ്പോള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ്…
Read More »‘വി എസ് വരുമ്പോള്‍ ഞാനിവിടെ വേണം, മണിക്കൂറുകളായി കാത്തിരിക്കുകയാണ്’; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഹരിപ്പാട് പിന്നിടുമ്പോള്‍ വിഎസിനെ അവസാന നോക്ക് കാണാനെത്തിയവരില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി. വി.എസിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മണിക്കൂറുകളായി കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ആലപ്പുഴയിലെ നേതാക്കന്മാര്‍ എന്ന നിലക്ക് വി.എസും താനും തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എന്റെ മണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാനിവിടെ വേണ്ടേ. കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന ഒരു നേതാവാണ് വിഎസ്.…
Read More »ജനസാഗരത്തിന് നടുവിലൂടെ വി എസിന്റെ അന്ത്യയാത്ര
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ സംസ്‌കാര സമയങ്ങളില്‍ മാറ്റം വരുത്തേണ്ടിവരും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശന സമയം ചുരുക്കി. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലെ ക്യൂ തിരുവമ്പാടി വരെ നീണ്ടു.അരമണിക്കൂര്‍ ആക്കി ചുരുക്കിയതായി സിപിഐഎം ജില്ലാ കമ്മിറ്റി അറിയിച്ചു. ഓഫീസിന് മുന്നില്‍ കാത്തുനില്‍ക്കുന്നവര്‍ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് എത്താന്‍ നിര്‍ദ്ദേശം നല്‍കി.…
Read More »ബിജെപി മോര്‍ച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു
ബിജെപി മോര്‍ച്ച ഭാരവാഹികളെ പ്രഖ്യാപിച്ചു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായി വി മനുപ്രസാദിനെയും മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയായി നവ്യ ഹരിദാസിനെയും തിരഞ്ഞെടുത്തു. എബിവിപി മുന്‍ സംസ്ഥാന സെക്രട്ടറിയാണ് വി മനുപ്രസാദ്. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആണ് നവ്യ ഹരിദാസ്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു.മുകുന്ദന്‍ പള്ളിയറായാണ് എസ് ടി…
Read More »വി എ അരുണ്‍ കുമാറിന്റെ നിയമനം: സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി : ഐഎച്ച്ആര്‍ഡി തത്കാലിക ഡയറക്ടര്‍ പദവിയില്‍ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ നിയമനത്തില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. വി എ അരുണ്‍കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ രാഷ്ട്രീയ സ്വാധീനത്തില്‍ യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കണം. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് മുന്‍ പ്രിന്‍സിപ്പലും നിലവില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി…
Read More »വി എസ് അച്യുതാനന്ദന് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. രാവിലെ പത്ത് മണിയോടെയാണ് ആശുപത്രിയിലെത്തിയത്. നില തൃപ്തികരണമാണെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Read More »വിധിയെഴുതി നിലമ്പൂര്‍
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനിച്ചു. അഞ്ച് മണിവരെ 70.76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗ് ആറ് മണിയോടെയാണ് അവസാനിച്ചത്. കനത്ത മഴയിലും ആവേശത്തോടെയാണ് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത്. പൊതുവേ സമാധാനപരമായ രീതിയിലാണ് വോട്ടെടുപ്പ് നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലമ്പൂരിലെ ആദിവാസി മേഖലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ആരംഭിച്ചതുമുതല്‍ മികച്ച ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക തോന്നിയിട്ടില്ലെന്നും നാട്…
Read More »പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം
കൊച്ചി: പെട്രോള്‍ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പമ്പുകളില്‍ പൊതുടോയ്ലറ്റ് ബോര്‍ഡ് വെച്ച നടപടിയ്ക്കെതിരേ പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമര്‍പ്പിച്ച ഹര്‍ജികളാണ്…
Read More »സഹകരണം ശരിവെച്ച് കെ രാമന്‍ പിള്ള
തിരുവനന്തപുരം: സിപിഎമ്മുമായുള്ള ആര്‍എസ്എസ് സഹകരണം ശരിവെച്ച് ബിജെപി സംസ്ഥാന മുന്‍അധ്യക്ഷന്‍ കെ. രാമന്‍പിള്ള. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ശരിയാണെന്ന് കെ. രാമന്‍പിള്ള പറഞ്ഞു. സിപിഎമ്മിന് വോട്ടുചെയ്യാന്‍ നേതൃത്വം തീരുമാനിച്ചിരുന്നതായും അത്തരത്തിലൊരു ആഹ്വാനം വന്നതായും അദ്ദേഹം വ്യക്തമാക്കി. അതിനുമുന്‍പ് മറ്റൊരു രാഷ്ട്രീയകക്ഷിയ്ക്ക് വോട്ടുചെയ്യണമെന്നുപോലും നിര്‍ദേശം കൊടുത്തിട്ടുള്ളതായി തന്റെ ഓര്‍മ്മയിലില്ലെന്നും കെ. രാമന്‍പിള്ള കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മിനെ പിന്തുണയ്ക്കാനുള്ള ആര്‍എസ്എസ് തീരുമാനം വളരെ സന്തോഷത്തോടെയാണ് സിപിഎം സ്വീകരിച്ചതെന്നും അദ്ദേഹം…
Read More »











