Latest News in Kerala
പാനീയങ്ങളുടെ ലേബലുകളില്‍ ‘100% ഫ്രൂട്ട് ജ്യൂസ്’ എന്ന അവകാശവാദം വേണ്ട
പാക്കേജ് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങളുടെ ലേബലുകളിലും പ്രചാരണ വിവരങ്ങളിലും ‘100%’ പഴച്ചാര്‍ എന്ന വാദം ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് ഇന്ത്യന്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ അതോറിറ്റി (എഫ്എസ്എസ്എഐ). വാദം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും അവ്യക്തവും വ്യാഖ്യാനത്തിന് ഇടയാക്കുന്നതുമാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി. ‘100% ഫ്രൂട്ട് ജ്യൂസ്’ എന്ന വാദം ലേബലുകളിലും പരസ്യങ്ങളിലും ഒഴിവാക്കാന്‍ 2024-ലും എഫ്എസ്എസ്എഐ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി, 2024 ഡിസംബര്‍ അവസാനത്തോടെ ‘100% ഫ്രൂട്ട് ജ്യൂസ്’ എന്ന്…
Read More »ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോപികണ്ണന്‍ ചരിഞ്ഞു
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പനായ ഗോപികണ്ണന്‍ ചരിഞ്ഞു. ഇന്നലെ് പുലര്‍ച്ച നാലരയോടെ ഗുരുവായൂര്‍ ആനക്കോട്ടയില്‍ വച്ചായിരുന്നു ചരിഞ്ഞത്. മദപ്പാടില്‍ തളച്ചിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഒമ്പത് തവണ ആനയോട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ കൊമ്പനാണ് ഗോപികണ്ണന്‍.2003, 2004, 2009, 2010, 2016, 2017, 2019 , 2020, 2024 എന്നീ വര്‍ഷങ്ങളിലാണ് ആനയോട്ടത്തില്‍ ഗോപികണ്ണന്‍ ജേതാവായത്. 2001 സെപ്തംബര്‍ മൂന്നിന് തൃശൂര്‍ നന്തിലത്ത് എം ജി ഗോപാലകൃഷ്ണനാണ് കൊമ്പനെ…
Read More »മന്ത്രി രാജനെ കെട്ടിപ്പിടിച്ച് ഞെക്കിപ്പൊട്ടിച്ച് അഭിനന്ദിക്കുന്നു
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വം മന്ത്രി വി എന്‍ വാസവനെയും റവന്യൂ വകുപ്പ് മന്ത്രി കെ രാജനെയും അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂര്‍ പൂരം ഗംഭീരമാക്കാന്‍ പ്രവര്‍ത്തിച്ചതിനാണ് സുരേഷ് ഗോപിയുടെ അഭിനന്ദനം. തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത തൊഴിലാളികളെ ആദരിക്കുന്ന ശുചിത്വ പൂരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തൃശൂരുകാര്‍ക്കും മലയാളികള്‍ക്കും വേണ്ടി മന്ത്രിമാര്‍ക്ക് നന്ദി പറയുന്നു. പിണറായി വിജയനും വി എന്‍ വാസവനും ഓരോ കാര്യങ്ങളും ഇടപെട്ട് മനസിലാക്കി…
Read More »തീവ്രത കുറവെങ്കിലും വ്യാപനശേഷി കൂടുതല്‍,ക്യാമ്പുകളില്‍ കോവിഡ് പ്രതിരോധം വളരെ പ്രധാനം- ആരോഗ്യമന്ത്രി
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ പകരാതിരിക്കാന്‍ മുന്‍കരുതലുകളെടുക്കണം. സംസ്ഥാനത്ത് ചെറിയ തോതില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതായാണ് കാണുന്നത്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ എല്ലാവരും…
Read More »സിസ തോമസിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ രണ്ട് ആഴ്ചക്കുള്ളില്‍ നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഒഴിഞ്ഞ സിസ തോമസിന് പെന്‍ഷനടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും രണ്ടാഴ്ചക്കുള്ളില്‍ നല്‍കണമെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. വിരമിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ആരോപിച്ച് സര്‍ക്കാരിനെതിരേ സിസ തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ആനുകൂല്യങ്ങള്‍ നല്‍കാത്തതില്‍ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. വൈസ്ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് രണ്ട് വര്‍ഷം…
Read More »നിങ്ങള്‍ക്ക് കിട്ടും ‘എ പ്ലസ്’
കോഴിക്കോട്: സ്‌കൂള്‍ തുറക്കുമ്പോള്‍ പുതിയ ബാഗും കുടയും ബോക്‌സുമെല്ലാം വേണമെന്ന് വാശിപിടിക്കാറുണ്ടോ നിങ്ങള്‍. ഇത്തവണ പഴയ ബാഗും പഠനോപകരണങ്ങളുംതന്നെ ഉപയോഗിച്ചാലോ, അതിന് അംഗീകാരം കിട്ടിയാലോ. അതിനുള്ള അവസരം നല്‍കുകയാണ് ശുചിത്വമിഷനും വിദ്യാഭ്യാസവകുപ്പും. പുനരുപയോഗിക്കുന്നവരാണ് യഥാര്‍ഥ ഹീറോ എന്നരീതിയില്‍ ‘റീയൂസ് ഹീറോസ് റിയല്‍ ഹീറോസ്’ കാംപെയ്ന്‍ തുടങ്ങുകയാണിവര്‍. പഴയ കുട, ചെരുപ്പ്, വാട്ടര്‍ബോട്ടില്‍, ചോറ്റുപാത്രം, ബാഗ് തുടങ്ങിയവയിലേതെങ്കിലും ഒന്നുമായി പുതിയ അധ്യയനവര്‍ഷം വിദ്യാലയങ്ങളിലെത്തുന്നവര്‍ക്ക് എ പ്ലസ് സാക്ഷ്യപത്രവും അല്ലാത്തവര്‍ക്ക് ബി…
Read More »ഓപ്പറേഷന്‍ സിന്ദൂര്‍ മുന്നറിയിപ്പ്
പനാജി: പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി നടത്തിയ ഓപ്പേറഷന്‍ സിന്ദൂര്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇത് ഒരു താല്‍ക്കാലിക വിരാമവും മുന്നറിയിപ്പും മാത്രമാണ്. സമാനമായ തെറ്റ് പാകിസ്താന്‍ ഇനിയും ആവര്‍ത്തിച്ചാല്‍ ഇന്ത്യയുടെ മറുപടി ഇതിനേക്കാള്‍ തീവ്രമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗോവാ തീരത്ത് ഇന്ത്യയുടെ ആദ്യ തദ്ദേശനിര്‍മിത വിമാനവാഹിനിപ്പല്‍ ഐഎന്‍എസ് വിക്രാന്തില്‍ നാവികസേനാ ഉദ്യോഗസ്ഥരോട് സംവദിക്കുകയായിരുന്നു രാജ്നാഥ് സിങ്. പാകിസ്താന് ചിന്തിക്കാന്‍ കഴിയാത്ത വിധത്തിലുള്ള എല്ലാ രീതികളും ഭീകരതയ്ക്കെതിരേ ഇന്ത്യ…
Read More »നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അന്‍വറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് സിപിഎമ്മിന്റെ പ്രഗത്ഭനായ നേതാവിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാര്‍ഥിയാണെന്ന് എംവി ?ഗോവിന്ദന്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്.…
Read More »അന്‍വറിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കണ്ണൂര്‍: പി വി അന്‍വറിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. അന്‍വര്‍ മുന്നണിയില്‍ വേണ്ടെന്ന് സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ നിര്‍ണായക ശക്തിയാണ്. അന്‍വറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വി ഡി സതീശനുമായി സംസാരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം അന്‍വര്‍ മുന്നണിക്കകത്ത് വേണമെന്നാണെന്ന് സുധാകരന്‍ പറഞ്ഞു. ആരും അന്‍വറിനെ ക്ഷണിച്ചിട്ടില്ല. അങ്ങോട്ട് ചെന്ന് പറഞ്ഞതല്ല. അദ്ദേഹം ഇങ്ങോട്ട്…
Read More »വിഷു ബമ്പര്‍; 12 കോടിയുടെ സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വിഷു ബമ്പര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി VD204266 നമ്പര്‍ ടിക്കറ്റ് നേടി. പാലക്കാട് ജില്ലയില്‍ നിന്നുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതമുള്ള സമ്മാനം VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046 നമ്പര്‍ ടിക്കറ്റുകള്‍ നേടി. VA 223942, VB 207548, VC 518987, VD…
Read More »







