മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണെന്ന് നിലപാട് വ്യക്തമാക്കി പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കും. മലയോര ജനതക്ക് വേണ്ടിയാണ് മത്സരമെന്നും പിവി അന്‍വര്‍ പറഞ്ഞു. 9 വര്‍ഷം നടത്തിയ പ്രവര്‍ത്തനത്തിനാണ് വോട്ട് തേടുന്നത്. പണം വരും. ജനങ്ങള്‍ തന്നെ പിന്തുണക്കുന്നുണ്ട്. സതീശന്റെ കാല്‍ നക്കി മുന്നോട്ട് ഇല്ലെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് രാവിലെ അന്‍വര്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടില്‍ മാധ്യമങ്ങളെ കണ്ടത്.
പറവൂരില്‍ സതീശന്‍ തോല്‍ക്കുമെന്ന് പിണറായി ഭീഷണിപ്പെടുത്തി. ബിജെപി വോട്ട് എവിടെ പോകും എന്ന് നോക്കണം. ബിജെപി സ്ഥാനാര്‍ഥിയെ കുറിച്ച് നാട്ടുകാര്‍ പറയട്ടെയെന്നും പറഞ്ഞ അന്‍വര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും പറഞ്ഞില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീട്ടില്‍ വന്നുവെന്നും കൂടിക്കാഴ്ച്ച നടത്തിയെന്നും പി വി അന്‍വര്‍ വിശദീകരിച്ചു. ഇന്നലെയും യുഡിഎഫ് നേതാക്കള്‍ സംസാരിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവിടെ വന്നു. പിണറായിസത്തിന്റെ ഇരയാണ് രാഹുല്‍. കാത്തിരിക്കണമെന്ന് രാഹുല്‍ പറഞ്ഞു. സൗഹൃദപറഞ്ഞായിരുന്നു കൂടിക്കാഴ്ചയെന്നും പിവി അന്‍വര്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞത് ചിലത് വളച്ചൊടിച്ചുവെന്ന് പിവി അന്‍വര്‍ പ്രതികരിച്ചു. ഇന്നലെ പറഞ്ഞത് പിണറായി സര്‍ക്കാരിനെതിരെയാണ്. സര്‍ക്കാര്‍ വിരുദ്ധ നിലപാടില്‍ നിന്നും താന്‍ പിന്നോട്ട് പോയിട്ടില്ല. വന ഭേദഗതി ബില്ല് രഹസ്യമായി പാസാക്കാന്‍ ശ്രമിച്ചു. ബില്ല് വിവരം കിട്ടിയത് നിയമസഭ പ്രസില്‍ നിന്നാണ്. അതിനെതിരായിരുന്നു സമരമെന്ന് അന്‍വര്‍ പറഞ്ഞു.
രാജിവെക്കുമ്പോള്‍ വീണ്ടും മത്സരിക്കണം എന്ന് പറഞ്ഞില്ല. വിഡി സതീശന്റെ നേതൃത്വത്തില്‍ ഹരിത എംഎല്‍എ പ്രവര്‍ത്തനം ആണ് മലയോര മേഖലയില്‍ യുഡിഎഫിനെ തകര്‍ത്തത്. യുഡിഎഫ് അസോസിയേറ്റഡ് മെമ്പര്‍ അംഗീകരിച്ചതാണ്. ആ ചര്‍ച്ചയില്‍ വിശ്വാസം ഉണ്ടായിരുന്നു. ആ ഉത്തരവാദിത്വം സതീശന്‍ നടപ്പാക്കിയില്ല. നീട്ടിക്കൊണ്ടുപോയി. ആ മര്യാദപോലും സതീശന്‍ കാണിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു. ആര്യാടന്‍ ഷൗക്കത്ത് ജയിക്കില്ലെന്ന് പറഞ്ഞു. ഇവിടെയാണ് തര്‍ക്കം തുടങ്ങിയത്. വീണ്ടും ചര്‍ച്ച തുടര്‍ന്നു. ഉറപ്പുള്ള സീറ്റ് നല്‍കിയില്ല. യുഡിഎഫ് നേതാക്കളില്‍ ചിലരുടെ താല്പര്യം സ്വന്തം വളര്‍ച്ചയാണ്. യുഡിഎഫിനെ തോല്‍പ്പിക്കാന്‍ അല്ല ശ്രമിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് കൈപ്പോക്കും എന്നതാണ് ചില യുഡിഎഫ് നേതാക്കള്‍ നോക്കുന്നത്. പിണറായിസത്തെ തോല്‍പ്പിക്കല്‍ ആണ് ലക്ഷ്യം.
പിവി അന്‍വറിന്റെ വാതില്‍ അടച്ചിട്ടും ഇല്ല തുറന്നിട്ടും ഇല്ല. ഷൗക്കത്തിനെതിരായ ജന വികാരം ഇന്നും ശക്തമാണ്. എന്നെ സഹായിച്ചവരേ തിരഞ്ഞു പിടിച്ചു ബുദ്ധിമുട്ടിച്ചു. അവര്‍ ഇന്നും ഷൗക്കത്തിന് എതിരാണ്. വ്യാപാരി വ്യവസായി സമൂഹം ഇന്നും എതിരാണ്. ഷൗക്കത്തിന് മുസ്ലിം സമുദായത്തിന്റെ പിന്തുണ ഇല്ല. മുസ്ലിം സമുദായത്തിന് എതിരായിരുന്നു സിനിമ. പികെ സൈനബയുടെ അനുഭവം മുന്നില്‍ ഉണ്ട്. ഹിന്ദുക്കള്‍ സ്വരാജിനെതിരെയാണ്. ശബരിമല വിഷയത്തിലെ നിലപാട് ഇന്നും മറന്നിട്ടില്ല. പാണക്കാട് തങ്ങന്മാരെ കുറ്റം പറഞ്ഞത് മറന്നിട്ടില്ല. ഇതൊന്നും സമുദായം മറന്നിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.
സിനിമയിലെ പ്രമേയങ്ങള്‍ മത വിരുദ്ധമാണ്. ഷൗക്കത്ത് തോല്‍ക്കുന്ന തെരഞ്ഞെടുപ്പില്‍ ഞാന്‍ എന്തിന് പിന്തുണ നല്‍കണം. സരിത കേസില്‍ ഉമ്മന്‍ചാണ്ടിക്ക് സതീശന്‍ പിന്തുണ നല്‍കിയില്ല. അഞ്ചാം മന്ത്രി സ്ഥാനത്തിന് എതിരായിരുന്നു സതീശന്‍. സ്ഥാനാര്‍ഥിയും സ്ഥാനാര്‍ഥിയുടെ സംരക്ഷകനും ഒരു പോലെയാണ്. ഈ നേതൃത്വം തന്നെ തുടരുകയാണെങ്കില്‍ യുഡിഎഫ് അധികാരത്തില്‍ വരില്ല. യുഡിഎഫ് വാതില്‍ നേരത്തെ അടച്ചതാണ്. സതീശനുമായുള്ള പ്രശ്‌നം നേരത്തെ തീര്‍ത്തതാണ്. സതീശന് പിറകില്‍ പിണറായിയാണ്. അന്‍വറിനെ കൂട്ട് പിടിക്കരുത് പിണറായി ആവശ്യപ്പെട്ടു. താന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ഏറ്റെടുത്തില്ല. അജിത് കുമാറിനെ ഡിജിപി ആക്കാനുള്ള നീക്കത്തെ സതീശന്‍ എതിര്‍ത്തില്ല. സുജിത് ദാസിനെ തിരിച്ചെടുത്തുവെന്നും അന്‍വര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…