കൊച്ചി: പ്രതിസന്ധിയിലായ മലയാള സിനിമയെ രക്ഷിക്കാന്‍ ഫ്‌ലെക്‌സി ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ വരുന്നു.കാഴ്ചക്കാര്‍ താരതമ്യേന കുറവായ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പകുതി നിരക്കില്‍ ടിക്കറ്റ് നല്‍കാനാണ് പദ്ധതി. വെള്ളിയാഴ്ച എറണാകുളത്ത് ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഈ ആശയം മുന്നോട്ടുവച്ചത്. സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വിവിധ സംഘടനകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി അച്ചടക്ക സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.താരപ്രതിഫലത്തിലും താരങ്ങളുടെ കരാര്‍ലംഘനത്തിലും കര്‍ശന നടപടി സ്വീകരിക്കും. ടെലിഗ്രാം പോലുള്ള ആപ്ലിക്കേഷനുകളില്‍ വരുന്ന പുതിയ റിലീസ് ചിത്രങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞു.അമ്മ, മാക്ട, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിയോക്ക്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…