Home Kerala വെച്ചൂച്ചിറയുടെ പുസ്തകം വെള്ളാപ്പള്ളി പ്രകാശനം ചെയ്യും

വെച്ചൂച്ചിറയുടെ പുസ്തകം വെള്ളാപ്പള്ളി പ്രകാശനം ചെയ്യും

9
0

കൊല്ലം : എസ്എന്‍ഡിപി യോഗത്തെക്കുറിച്ചും എന്‍എസ്എസിനെക്കുറിച്ചും മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ വെച്ചൂച്ചിറ മധു രചിച്ച് രചനാ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘പീതപതാകയും സ്വര്‍ണപതാകയും’ എന്ന പുസ്തകം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രകാശനം ചെയ്യും.പ്രസ്സ് ക്ലബ്ബില്‍ നാളെ വൈകുന്നേരം 3.30 ന് ചേരുന്ന ചടങ്ങില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് മുന്‍ ചെയര്‍മാന്‍ ജി. രാജ്‌മോഹന്‍ പുസ്തകതതിന്റെ ആദ്യപ്രതി സ്വീകരിക്കും. രചനാബുക്‌സ് മേധാവി കെ. ഭാസ്‌കരന്‍ അധ്യക്ഷനായിരിക്കും. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ജി. ബിജു ആശംസകള്‍ നേരും.

LEAVE A REPLY

Please enter your comment!
Please enter your name here