റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരും കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ഇളവുകള്‍കൊണ്ട് കാര്യമായ കൈതാങ്ങ് ഒന്നും സാധാരണക്കാരന് ലഭിക്കുന്നില്ലെന്ന ആക്ഷേപമാണ് പൊതുജനങ്ങള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. റിസര്‍വ്വ് ബാങ്കും , കേന്ദ്രസര്‍ക്കാരും പ്രഖ്യാപിച്ച സഹായം കൊണ്ട് പാവപ്പെട്ടവര്‍ക്ക് ഒരു രക്ഷയുമില്ലെന്ന അവസ്ഥയാണ്. കോവിഡ് 19 മൂലം ഉണ്ടായിരിക്കുന്ന ഇരിട്ടിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ഇന്ത്യയിലെ സ്ഥിതി പരമദയനീയം . മൊറട്ടോറിയം ബാധകമാകുന്ന വായ്പകള്‍ക്ക് കിട്ടാക്കട വ്യവസ്ഥയില്‍ നിന്നുള്ളതാല്ക്കാലിക സംരക്ഷണം , നബാഡ്,. സിഡ്ബി , ദേശീയപാര്‍പ്പിട ബാങ്ക് എന്നിവയ്ക്കുള്ള സാമ്പത്തികസഹായം ബാങ്കുകള്‍ കൂടുതല്‍ വായ്പകള്‍ നല്കുന്നത് പ്രോത്സാഹിപ്പിക്കാനെന്നോണ്ണം റിവേഴ്‌സ് റിപ്പോനിരക്ക് കുറയ്ക്കല്‍, സംസ്ഥാനങ്ങള്‍ക്ക് ചിലവുകള്‍ക്കായി എടുക്കാവുന്നവായ്പയുടെ തോതില്‍ വര്‍ദ്ധന തുടങ്ങിയ നടപടികള്‍ ആണ് റിസര്‍വ്വ് ബാങ്ക് അടുത്തയിടെ പ്രഖ്യാപിച്ചത്. റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ നടപടികള്‍ക്ക് തുടര്‍ച്ചയുണ്ടായെങ്കിലേ പ്രഖ്യാപനങ്ങള്‍ കൊണ്ട് പ്രയോജനം ഉള്ളൂ. പണത്തിന്റെയും വായ്പയുടേയും ലഭ്യതസുഗമമാക്കാന്‍ തുടര്‍നടപടികള്‍ തന്നെ വേണം . ധനവിപണി ഇപ്പോള്‍ വന്‍ പ്രതിസന്ധിയിലാണ്. ഇത് മൂലം ധനമാര്‍ക്കറ്റ് വന്‍ സമ്മര്‍ദ്ദത്തിലാണ്. വിപണിയുടെ സാധാരണനിലയിലുള്ള പ്രവര്‍ത്തനം ഇപ്പോള്‍ സുഗമമല്ല. സാമ്പത്തിക പിന്തുണയിലൂടെ കാര്‍ഷിക-സഹകരണമേഖലയേയും ചെറുകിട വ്യവസായ സിഡ്ബിയ്ക്ക് ചെറുകിടസംരംഭകരേയും , പാര്‍പ്പിടബാങ്കിന് റിയല്‍എസ്റ്റേറ്റ് മേഖലയേയും സഹായിക്കാന്‍ ധ്രുതഗതിയില്‍ നടപടികള്‍ വേണം. വായ്പകള്‍ക്കുള്ള സമയപരിധി വര്‍ദ്ധിപ്പിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വ്വ് ഉണ്ടാക്കും . മൂന്നാഴ്ച്ചയ്ക്കകം രണ്ടാം തവണയാണ് റിവേഴ്‌സ് റിപ്പോകുറയ്ക്കുന്നത്. കഴിഞ്ഞതവണ നിരക്ക് കുറച്ചപ്പോഴും ബാങ്കുകള്‍ കൂടുതല്‍ വായ്പകള്‍ നല്കണമെന്ന് റിസര്‍വ്വ് ബാങ്ക് പറഞ്ഞിരുന്നെങ്കിലും ബാങ്കുകള്‍ ഇതൊന്നും കേട്ടിട്ടില്ല. റിസര്‍വ്വ് ബാങ്കിന്റെ ഓര്‍ഡറുകള്‍ തിരുനക്കരതന്നെ
കേന്ദ്രസംസ്ഥാന സര്‍ക്കാറുകളും , റിസര്‍വ്വ് ബാങ്കും പ്രഖ്യാപിച്ച ഉത്തേജകപാക്കേജുകള്‍ പലതും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. പ്രതിസന്ധികള്‍ ഇരട്ടിയായി . പ്രഖ്യാപനങ്ങള്‍ സാധാരണകാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഗുണപ്രദമാകണമെങ്കില്‍ അതിന്റ ചുമതലക്കാരായസ്ഥാപനങ്ങള്‍ അരയും തലയും മുറക്കി രംഗത്ത് ഉണ്ടാകണം . അതില്ല എന്നുള്ളതാണ് ഇന്നത്തെ പ്രശ്‌നം . കാര്‍ഷിക-ഗ്രാമീണമേഖലയ്ക്കാണ് കൂടുതല്‍ ഊന്നല്‍ കോവിഡ് മൂലം ഉള്ള സാമ്പത്തികഞെരുക്കവും, തൊഴില്‍ നഷ്ടവും കണക്കില്‍ എടുത്ത് കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ച് അവസാനവാരത്തില്‍ ചിലനടപടികള്‍ എടുത്തിട്ടുണ്ട്. റിസര്‍വ്വ് ബാങ്കിന്റ കരുതല്‍ നടപടികള്‍ക്ക് തുടര്‍ച്ച ഉണ്ടായെങ്കിലേ പദ്ധതികള്‍ കൊണ്ട് പ്രയോജനം കിട്ടൂ. സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്നതും ജനങ്ങളില്‍ ആത്മവിശ്വാസമുണ്ടാക്കുന്നതുമായ കൂടുതല്‍ നടപടികളാണ് ഇന്നിന്റെ ആവിശ്യം വായ്പയുടേയും നികുതിയുടേയും തിരിച്ചടവ് തീയ്യതികള്‍ നീട്ടിയത് കൊണ്ടും , നിര്‍ദ്ധനവിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നാമമാത്രമായി വര്‍ദ്ധിപ്പിച്ചതുകൊണ്ടും പ്രതിസന്ധി തീരില്ല. അത്യാവശ്യ ചിലവിനുള്ള പണം ജനങ്ങളുടെ കൈയ്യില്‍ വരണം. ഉദ്പാദനം പുനരാരംഭിക്കുന്നതിനൊപ്പം ജനങ്ങളുടെ വാങ്ങല്‍ശേഷി കൂടി വര്‍ദ്ധിക്കണം
കോവിഡ് ഭീഷണി നീണ്ട് പോവുകയും ജനജീവിതം അപ്പാടേ സ്തംഭിക്കുകയും ചെയ്യുന്നു. റിസര്‍വ്വ് ബാങ്ക് മുമ്പ് പ്രഖ്യാപിച്ച വായ്പാ മോറട്ടോറിയം ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടണം കേരളത്തിന്റെ ബാങ്കേഴ്‌സ് സമിതിയും ഇക്കാര്യം ആവിശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇതുവരെ കനിഞ്ഞിട്ടില്ല. പ്രവര്‍ത്തന പരിധി ഇല്ലാതെ ഇടപെടേണ്ടത് കേന്ദ്രമാണെന്നായതിനാല്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും കൂടുതല്‍ പ്രായോഗികനിലപാടുകള്‍ സ്വീകരിച്ച് മുമ്പോട്ട് പോകണം. റി്‌സര്‍വ്വ് ബാങ്ക് കേന്ദ്രവും പാവപ്പെട്ടവനും സാധാരണക്കാരനും കൈതാങ്ങായി മാറിയെങ്കിലേ പാവം ജനത്തിന് ആശ്വാസമാകൂ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

Slots con compra de bonus: riesgo y control

Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…