ഇരവിപുരം: റോഡിന്റെ പുനര്‍നിര്‍മാണം അനന്തമായി നീളുന്നതിനെ തുടര്‍ന്ന് ജനവും വ്യാപാരികളും ദുരിതത്തില്‍. ഞാങ്കടവ് കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച സംസ്ഥാന ഹൈവേയിലെ ചെമ്മാന്‍മുക്ക് മുതല്‍ അയത്തില്‍ വരെയുള്ള റോഡാണ് തകര്‍ന്നു കിടക്കുന്നത്.ഈ റോഡ് പുനര്‍നിര്‍മിക്കുന്നതിനായി ഗതാഗതം വഴിതിരിച്ചുവിടുകയും റോഡ് അടച്ചിടുകയും ചെയ്‌തെങ്കിലും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ മുടങ്ങുകയായിരുന്നു. പൈപ്പ് സ്ഥാപിക്കുന്നതിനായി മാസങ്ങളോളം അടച്ചിട്ട റോഡ് പുനര്‍നിര്‍മാണത്തിനായി വീണ്ടും അടച്ചെങ്കിലും ഒന്നും നടന്നില്ല.മാസങ്ങളോളം റോഡ് അടച്ചിടുകയും റോഡരികിലെ കടകള്‍ക്കു മുന്നില്‍ കുഴിയെടുക്കുകയും ചെയ്തതോടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ അയത്തില്‍ മുതല്‍ ചെമ്മാംമുക്ക് വരെ പല കടകളും അടച്ചിടുകയും പലരും കച്ചവടം നിര്‍ത്തുകയും ചെയ്തു
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…













