Home Cinema അനില്‍ പി.നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒന്നു പിടഞ്ഞു -പി. ഹരികൃഷ്ണന്‍

അനില്‍ പി.നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒന്നു പിടഞ്ഞു -പി. ഹരികൃഷ്ണന്‍

2
0

തൊടുപുഴ: നടന്‍ അനില്‍ പി.നെടുമങ്ങാടിനെ മലങ്കര ജലാശയത്തില്‍നിന്നെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ തൻ്റെ മടിയില്‍ കിടന്ന് ഒന്നു പിടഞ്ഞതായി സിവില്‍ പൊലീസ് ഓഫീസറായ പി. ഹരികൃഷ്ണന്‍. സംഭവം നടന്നയുടന്‍ ഹരികൃഷ്ണനായിരുന്നു ആദ്യം തിരച്ചില്‍ നടത്തിയത്. അനിലിൻ്റെ സുഹൃത്തുക്കള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ഡാം കവാടത്തിലുണ്ടായ ജീവനക്കാരനാണ് പൊലീസ് ഔട്ട്‌പോസ്റ്റിലെത്തി ഹരികൃഷ്ണനോട് കാര്യം പറയുന്നത്. ഉടന്‍ തന്നെ ഇദ്ദേഹം വെള്ളത്തിലിറങ്ങുകയായിരുന്നു. എന്നാല്‍, കണ്ടെത്താനായില്ല. അഞ്ച് മിനിറ്റിന് ശേഷമെത്തിയ സിനാജാണ് അനിലിനെ വെള്ളത്തില്‍നിന്ന് പുറത്തെടുക്കുന്നത്. തുടര്‍ന്ന് അനിലിൻ്റെ സുഹൃത്തുകള്‍ക്കൊപ്പം ആശുപത്രിയിലേക്ക് ഹരികൃഷ്ണനും പോയിരുന്നു. മലങ്കര ടൂറിസം ഹബിൻ്റെ കവാടം കഴിഞ്ഞപ്പോള്‍ തൻ്റെ മടിയി ല്‍ കിടന്നിരുന്ന അനില്‍ ഒന്ന് പിടഞ്ഞതായി ഹരികൃഷ്ണന്‍ പറയുന്നു. എന്നാല്‍, സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here