കൊല്ലം: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു യുവതികളില്‍ ഒരാള്‍ നഴ്സിംഗ് കെയര്‍ ടേക്കറെന്ന് സംശയം.ഇവര്‍ റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയയായ യുവതിയെന്നും പാലാ, പത്തനംതിട്ട മേഖലകളില്‍ ഇവര്‍ ജോലി ചെയ്തെന്നും സൂചന. സാമ്ബത്തീകപരമായ തര്‍ക്കമാണ് കുറ്റകൃത്യത്തിന് കാരണമെന്നും സ്ത്രീകളാണ് ആസൂത്രകരെന്നും പോലീസ് സംശയിക്കുന്നു.അതേസമയം പണം ലഭിക്കാനുള്ളവര്‍ കുട്ടിയെ തട്ടിയെടുത്ത് ഭീഷണിപ്പെടുത്തി തുക കൈക്കലാക്കാന്‍ നടത്തിയ നീക്കമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കുട്ടിയെ തട്ടിയെടുത്ത ശേഷം സംഘം പത്തുലക്ഷം രൂപ ആവശ്യപ്പെട്ടതിന് പിന്നിലെ ദുരൂഹത നീക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. ആദ്യം അഞ്ചുലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട സംഘം പിന്നീട് അത് പത്തുലക്ഷമായി ഉയര്‍ത്തി. കുട്ടിയുടെ പിതാവ് നടത്തിയ ഏതെങ്കിലും സാമ്ബത്തിക ഇടപാടിനു സംഭവവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും.തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ വിദേശത്തേക്ക് നഴ്സിങ് റിക്രൂട്ട്മെന്റ് നടത്തുന്ന സംഘമാണെന്ന സംശയവും പോലീസിനുണ്ട്. ഈ സംഘവുമായി റെജിക്കുള്ള ബന്ധവും അന്വേഷിക്കും. കുട്ടിയുടെ പിതാവ് റെജി മുത്തൂറ്റ് ആശുപത്രിയിലെ ഡയാലിസിസ് ടെക്നീഷ്യനാണ്. ഇദ്ദേഹം യുെണെറ്റഡ് നഴ്സസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ്. പത്തനംതിട്ടയിലെ ഫ്ളാറ്റില്‍ നിന്ന് എല്ലാ വെള്ളിയാഴ്ചയും വൈകിട്ടു നാട്ടിലേക്കു പോയി തിങ്കളാഴ്ച രാവിലെ മടങ്ങിവരികയാണു പതിവ്. റെജിയും മറ്റു ചിലരും ഉള്‍പ്പെടെയുള്ളവരുടെ സാമ്ബത്തിക ഇടപാടുകള്‍ പോലീസ് പരിശോധിക്കും. ഇതിന്റെ ഭാഗമായി കുട്ടിയുടെ അടുത്ത ബന്ധുവിനെ പോലീസ് ചോദ്യംചെയ്യും.കുട്ടിയുടെ മാതാപിതാക്കളുടേതടക്കം കഴിഞ്ഞ ആറ് മാസത്തെ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിക്കും. ഇതിനിടെ കൊല്ലം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നും സംശയവുമുയര്‍ന്നു. സാമ്ബത്തിക തിരിമറി ഉള്‍പ്പെടെ നടന്നിട്ടുള്ളതായും നിഗമനമുണ്ട്. വിദേശത്തു നിന്നടക്കമുള്ള സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കും. കഴിഞ്ഞ ദിവസം പുതിയ രേഖാചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് അന്വേഷണത്തില്‍ പുതിയ ട്വിസ്റ്റ് വന്നിരിക്കുന്നത്. കേസില്‍ സംഘത്തിന് കാര്‍ വാടകയ്ക്ക് എടുത്തു കൊടുത്തയാളെന്ന സംശയത്തെ തുടര്‍ന്ന് ഒരു യുവാവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്.
Home Breaking News ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പുതിയ ട്വിസ്റ്റ് ; യുവതികളില്‍ ഒരാള്‍ നഴ്സിംഗ് കെയര്‍ടേക്കറെന്ന് സംശയം




