Home Uncategorized ഇന്ത്യന്‍ റെയില്‍വെ ആക്രി വിറ്റ് നേടിയത് 2,500 കോടി രൂപ

ഇന്ത്യന്‍ റെയില്‍വെ ആക്രി വിറ്റ് നേടിയത് 2,500 കോടി രൂപ

2
0

ആക്രി വില്പനയിലൂടെ ഇന്ത്യന്‍ റെയില്‍വെ നേടിയത് കോടികള്‍. കഴിഞ്ഞ ആറുമാസത്തിനിടെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 2,582 കോടി രൂപയാണ് ഇന്ത്യന്‍ റെയില്‍വേ ഇതിലൂടെ സമ്പാദിച്ചിരിക്കുന്നത്.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കുകളാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 28.91 ശതമാനം കൂടുതലാണ് ഇത്തവണ ലഭിച്ചതെന്നും റെയില്‍വെ വ്യക്തമാക്കി. 2003 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വെ സമ്പാദിച്ചത്.4,400 കോടി രൂപ വരുമാനമാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിടുന്നതെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 3,60,732 മില്ല്യണ്‍ ടണ്‍ ആക്രികളാണ് 2021-22 ല്‍ വില്‍പ്പന നടത്തിയത്. 2022-23 ല്‍ ഇത് 3,93,421 മെട്രിക് ടണായി ഉയര്‍ന്നു. 2022 സെപ്തംബര്‍ വരെ 1,835 വാഗണുകളും 954 കോച്ചുകളും 77 ലോക്കോകളുമാണ് നീക്കം ചെയ്തത്. 2022-23ല്‍ 1,751 വാഗണുകളും 1,421 കോച്ചുകളും 97 ലോക്കോകളും നീക്കം ചെയ്തതായും പ്രസ്താവനയില്‍ പറയുന്നു.ആക്രി സാമഗ്രികള്‍ സമാഹരിച്ച് പരമാവധി പ്രയോജനപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്നും ഇ-ലേലത്തിലൂടെയാണ് സാധനങ്ങള്‍ വില്‍പന നടത്തിയതെന്നും ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഉപയോഗയോഗ്യമല്ലാത്ത റെയില്‍വേ മെറ്റീരിയലുകളുടെ ഉല്‍പ്പാദനവും വില്‍പ്പനയും ഒരു തുടര്‍ച്ചയായ നടത്താറുണ്ട്. നിര്‍മ്മാണ പദ്ധതികളിലും ഗേജ് കണ്‍വേര്‍ഷന്‍ പ്രോജക്റ്റുകളിലുമാണ് സാധാരണ ആക്രി സാധനങ്ങള്‍ കൂടുതലായി കാണുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ കോഡല്‍ വ്യവസ്ഥകള്‍ അനുസരിച്ചാണ് ഇവ നീക്കം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here