
കല്‍പ്പറ്റ : പാചകവാതക – ഇന്ധനവിലവര്‍ധനയ്ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മഹിളകളുടെ ഉജ്വല മാര്‍ച്ച്. കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു സമരം. കല്‍പ്പറ്റ, പുല്‍പ്പള്ളി, പനമരം ഏരിയാ കേന്ദ്രങ്ങളിലായിരുന്നു മാര്‍ച്ച്.മറ്റ് കേന്ദ്രങ്ങളില്‍ ശനിയാഴ്ച നടക്കും. പെട്രോള്‍, ഡീസല്‍ വില വര്‍ധനയിലൂടെയും പാചകവാതക വില വര്‍ധനയിലൂടെയും കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരെ ദുരിതക്കയത്തിലാക്കുകയാണെന്ന് മഹിളാ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. കല്‍പ്പ ടെലിഫോണ്‍ എക്സ്ചേഞ്ച് മാര്‍ച്ച് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബീനാ വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രീത മനോജ് അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് പി ആര്‍ നിര്‍മല, സുജയ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ടി ജി ബീന സ്വഗതവും ടി കെ റജുല നന്ദിയും പറഞ്ഞു. പുല്‍പ്പള്ളി സബ് പോസ്റ്റോഫീസ് മാര്‍ച്ച് കേന്ദ്ര കമ്മിറ്റിയംഗം രുഗ്മിണി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. രമ ഗോപിനാഥ് അധ്യക്ഷയായി. ഷിജി ഷിബു, ഉഷാ ബേബി എന്നിവര്‍ സംസാരിച്ചു. ബിന്ദു പ്രകാശ് സ്വാഗതവും സുമംഗലാ രാഘവന്‍ നന്ദിയും പറഞ്ഞു.പനമരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളമുണ്ട ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുമ്പില്‍ നടത്തിയ പ്രതിഷേധം ഏരിയാ സെക്രട്ടറി വനജ വിജയന്‍ ഉദ്ഘാടനം ചെയ്തു. സജ്‌ന ഷാജി അധ്യക്ഷയായി. എം മുരളീധരന്‍, പി കല്യാണി, എം പി പ്രകാശന്‍, പി സി ബെന്നി, ലിസി ഷാജി, ഇ കെ ദിവ്യ, നബീസ വാഴയില്‍ എന്നിവര്‍ സംസാരിച്ചു.





