Home Cinema ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലറിന് ഗംഭീരവരവേല്‍പുമായി ആരാധകര്‍; വെള്ളിയാഴ്ച തിയേറ്ററുകളില്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലറിന് ഗംഭീരവരവേല്‍പുമായി ആരാധകര്‍; വെള്ളിയാഴ്ച തിയേറ്ററുകളില്‍

1
0

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലറെത്തി. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. അരുണ്‍ഗോപി തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് തകര്‍പ്പനാണ്.

ഒടിയന് ശേഷം പീറ്റര്‍ ഹെയ്ന്‍ സംഘട്ടനം ഒരുക്കുന്ന മലയാള ചിത്രമാണിത്. ചിത്രത്തില്‍ പുതുമുഖം സയാ ഡേവിഡാണ് നായികയായെത്തുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ഷാജു ശ്രീധര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിക്കുന്ന ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here