Home Local newss ഉപ്പുജല മത്സ്യകൃഷി; നൂറുമേനിയുമായി സരീഷ് കുമാര്‍

ഉപ്പുജല മത്സ്യകൃഷി; നൂറുമേനിയുമായി സരീഷ് കുമാര്‍

3
0

തലശ്ശേരി: ചമ്ബാട് മാക്കുനിയിലെ കിഴക്കെ തയ്യില്‍ വീട്ടില്‍ സരീഷ് കുമാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഉപ്പുജല മത്സ്യകൃഷി വിളവെടുപ്പ് സമ്ബൂര്‍ണ വിജയം. അഞ്ചു മാസം മുമ്ബാണ് സരീഷ് കുമാര്‍ വീട്ടുമുറ്റത്ത് നാല് മീറ്റര്‍ ചുറ്റളവില്‍ പ്രത്യേകം ടാങ്കുണ്ടാക്കി തിലോപ്പിയ മത്സ്യം വളര്‍ത്താന്‍ തുടങ്ങിയത്. നാല് മാസമാണ് മത്സ്യത്തി!!െന്റ പൂര്‍ണ വളര്‍ച്ചയുടെ കാലഘട്ടം. പക്ഷേ, സരീഷ് ഒരു മാസം കൂടി വിളവെടുപ്പിനായി നീട്ടുകയായിരുന്നു.കഴിഞ്ഞ ദിവസം വിളവെടുപ്പ് നടന്നപ്പോള്‍ തന്നെ മത്സ്യം വാങ്ങാനായി നാട്ടുകാരും സമീപവാസികളും സരീഷ് കുമാറി!!െന്റ വീട്ടിലേക്ക് ഇരച്ചെത്തി. ആളുകളുടെ തിരക്കിനിടയില്‍ വിളവെടുത്ത മത്സ്യത്തി!!െന്റ തൂക്കം പോലും തിട്ടപ്പെടുത്താന്‍ സാധിച്ചില്ലെന്ന് സരീഷ് കുമാര്‍ പറഞ്ഞു.അയഡിന്‍ ചേരാത്ത ഉപ്പുവെള്ളത്തിലാണ് മത്സ്യകൃഷി നടത്തിയത്. കരിമീന്‍ ഇനത്തില്‍പെട്ട തിലോപ്പിയ മത്സ്യത്തിന് വിപണിയില്‍ കിലോവിന് 300 രൂപയുണ്ട്. പക്ഷേ, ഇതിലും കൂടുതല്‍ വില നല്‍കിയാണ് സരീഷ് കുമാറില്‍ നിന്ന് പലരും മത്സ്യം കൈക്കലാക്കിയത്. പ്രഥമ സംരംഭമായതിനാല്‍ നിശ്ചിത വിലയേക്കാള്‍ അധികതുക നല്‍കി സരീഷ് കുമാറിനെ മത്സ്യകൃഷിയില്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു നാട്ടുകാരും അടുത്ത സുഹൃത്തുക്കളും.വീട്ടുമുറ്റത്തുതന്നെ മറ്റൊരു ടാങ്ക് നിര്‍മിച്ച് ചെമ്മീന്‍ കൃഷി ആരംഭിക്കാനും ഈ മുപ്പത്തെട്ടുകാരന് പദ്ധതിയുണ്ട്. ഇതിനുള്ള ടാങ്ക് തയാറാക്കിവരുകയാണ്. പുതുച്ചേരിയില്‍നിന്നാണ് ചെമ്മീന്‍ വിത്ത് കൊണ്ടുവരുന്നത്. ചെമ്മീന്‍ കൃഷിക്ക് കടല്‍വെള്ളമാണ് അനുയോജ്യം. ഇത് സംഭരിച്ച് ഫെബ്രുവരി ആദ്യവാരം കൃഷി ആരംഭിക്കും.മൂന്ന് മാസമാണ് ചെമ്മീന്‍ കൃഷിക്കുള്ള വിളവെടുപ്പ്. ഇതും വിജയകരമായാല്‍ മത്സ്യകൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാക്കുനിയില്‍ ഒാേട്ടാ ഡ്രൈവറായി ജോലിനോക്കുന്ന സരീഷ് കുമാറി!!െന്റ തീരുമാനം. മാക്കുനിയിലെ പരേതനായ കിഴക്കെ തയ്യില്‍ ബാല!!െന്റയും ശാന്തയുടെയും മകനാണ്.അവിവാഹിതനാണ്. ഷൈജ, ഷഗിജ, ഷൈമ എന്നിവര്‍ സഹോദരിമാരാണ്. മാക്കുനിയില്‍ വീട്ടില്‍ നടന്ന മത്സ്യകൃഷി വിളവെടുപ്പ് എന്‍. ഉണ്ണി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ കുറ്റ്യാടി ആദ്യവില്‍പന നടത്തി. എം.വി. രാഘവന്‍, പവിത്രന്‍ ചമ്ബാട്, നിസാര്‍ പൊന്ന്യം, കെ.വി. നാസര്‍, മുകുന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here