Home Breaking News എം.ഡി.എം.എയുമായി നാലുപേര്‍ അറസ്റ്റില്‍

എം.ഡി.എം.എയുമായി നാലുപേര്‍ അറസ്റ്റില്‍

1
0

കഴക്കൂട്ടം: തിരുവനന്തപുരം ആക്കുളത്ത് വാടക വീട്ടില്‍ എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ പുത്തൂര്‍ സ്വദേശി അഷ്‌കര്‍ (40), ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍ (26), കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് (35), കടയ്ക്കാവൂര്‍ മണനാക്ക് സ്വദേശിനി സീന (26) എന്നിവരെയാണ് ശ്രീകാര്യം പോലീസ് പിടികൂടിയത്.ഇവരില്‍ നിന്ന് 100 ഗ്രാം എം.ഡി.എം.എയും പിടികൂടി. ഇതില്‍ ഒന്നാം പ്രതിയായ അഷ്‌കര്‍ ബബംഗളൂരുവില്‍നിന്നും എം.ഡി.എം.എയുമായി വരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. വിപണിയില്‍ ഏകദേശം 10 ലക്ഷം രൂപയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു. ലഹരി കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അഷ്‌കര്‍ സ്ഥിരമായി ലഹരി കടത്തി കച്ചവടം നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.മുമ്പ് പല തവണ ഇയാള്‍ക്കായി പൊലീസും എക്‌സൈസും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അറസ്റ്റിലായ മറ്റു പ്രതികള്‍ക്കും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഉണ്ട്. ഗര്‍ഭിണിയായ യുവതിയുമായെത്തിയാണ് അഷ്‌കര്‍ വീട് വാടകക്കെടുത്തത്. കൂടുതല്‍ വിവരങ്ങള്‍ക്കുവേണ്ടി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.ശ്രീകാര്യം, തുമ്പ ഇന്‍സ്‌പെക്ടര്‍മാരായ തന്‍സീം അബ്ദുല്‍ സമദ്, ശിവകുമാര്‍, എസ്.ഐമാരായ പ്രശാന്ത് എം, അനൂപ് ചാക്കോ, ഇന്‍സമാം, എ.എസ്.ഐ രാജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷെര്‍ഷ, ഗോപകുമാര്‍, സി.പി.ഒമാരായ ബിനു, പ്രശാന്ത്, വിനീത്, വിഷ്ണു, വനിത കോണ്‍സ്റ്റബിള്‍ ഗീതു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here