Home Latest News in Kerala ഒറ്റപ്പാലത്ത് മിനി പാര്‍ക്ക് ഒരുങ്ങുന്നു

ഒറ്റപ്പാലത്ത് മിനി പാര്‍ക്ക് ഒരുങ്ങുന്നു

2
0

ഒറ്റപ്പാലം: സായാഹ്നങ്ങളില്‍ ഒത്തുചേരലിന് ഒറ്റപ്പാലത്ത് മിനി പാര്‍ക്ക് ഒരുങ്ങുന്നു. തലമുറകള്‍ നെഞ്ചേറ്റിയ സ്വപ്‌ന പദ്ധതി ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് കീഴില്‍ നഗരസഭയുടെ അധീനതയിലുള്ള അര ഏക്കറിലാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമിട്ടത്.പാര്‍ക്ക് ഒരുക്കുന്നതിന്റെ ഭാഗമായി തോടിന് സംരക്ഷണ ഭിത്തി നിര്‍മാണം പൂര്‍ത്തിയായി. പാര്‍ക്ക് യാഥാര്‍ഥ്യമാക്കേണ്ട സ്ഥലം കരിങ്കല്‍ കെട്ടിന് സമാനമായി കല്ലും മണ്ണുമിട്ട് നികത്തണം. തുടര്‍ന്ന് ജില്ല ടൂറിസം വകുപ്പിന് കൈമാറും. പാലം പരിസരത്തുനിന്ന് ഗോവണി വഴി താഴെ പാര്‍ക്കിലെത്താനുള്ള സംവിധാനമാണ് ഒരുക്കുക.നിലം നികത്തല്‍ പൂര്‍ത്തിയായാല്‍ പദ്ധതിരേഖ തയാറാക്കും. എസ്റ്റിമേറ്റ് തയാറാക്കാന്‍ ഇതിന് അംഗീകാരം ലഭിക്കണം.തുടര്‍ന്നാണ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുക. ഗോവണി ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും. പ്രഭാത സായാഹ്ന വിശ്രമത്തിന് ഒരിടം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.കുടുംബത്തോടൊപ്പം ചെലവിടാനും കുട്ടികള്‍ക്ക് പ്രത്യേകം കളിസ്ഥലവും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. 2021-22 വര്‍ഷത്തെ ബജറ്റില്‍ 10 ലക്ഷം രൂപ പാര്‍ക്കിനായി നഗരസഭ നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ 35 ലക്ഷം രൂപ പാര്‍ക്കിനായി നീക്കിവെച്ചിട്ടുണ്ടെന്ന് നഗരസഭ ഉപാധ്യക്ഷന്‍ കെ. രാജേഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here