Home Most Popular ശതകോടി സമ്പന്നരില്‍ മുകേഷ് അംബാനി ലോകത്ത് എട്ടാമന്‍

ശതകോടി സമ്പന്നരില്‍ മുകേഷ് അംബാനി ലോകത്ത് എട്ടാമന്‍

1
0

ന്യൂഡല്‍ഹി :ശതകോടി ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ളവരുടെ ആഗോളപട്ടികയില്‍ ഇന്ത്യ മൂന്നാംസ്ഥാനത്ത്. ഇത്തരം 177 അതിസമ്ബന്നരാണ് രാജ്യത്തുള്ളത്. കോവിഡ് കാലത്ത് രാജ്യത്തെ അതിസമ്ബന്നരുടെ ആസ്തിയില്‍ 35 ശതമാനം വര്‍ധന ഉണ്ടായെന്നും ഹൂറൂണ്‍ ആഗോള സമ്ബന്ന സൂചിക വ്യക്തമാക്കി. അതേസമയം, സമ്ബന്നരാജ്യങ്ങള്‍ ഒഴികെയുള്ള 107 രാജ്യത്തിന്റെ ആഗോളപട്ടിണി സൂചികയില്‍ ഇന്ത്യ 94–ാം സ്ഥാനത്താണ്.സ്വത്തിന്റെ കാര്യത്തില്‍ ആഗോളപട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും സമ്ബന്നന്‍. ആസ്തി 8300 കോടി ഡോളര്(6.09 ലക്ഷം കോടി രൂപ). ഗൗതം അദാനി കുടുംബം(3200 കോടി ഡോളര്‍), ശിവ് നാടാര്‍ കുടുംബം(2700 കോടി ഡോളര്‍), ലക്ഷ്മി മിത്തല്‍(1900 കോടി ഡോളര്‍), സൈറസ് പൂനെവാല(സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, 1850 കോടി ഡോളര്‍) എന്നിവര് ക്രമത്തില്‍ താഴെ. മുംബൈയിലാണ് ഏറ്റവും കൂടുതല്‍ അതിസമ്ബന്നര്‍–60. ന്യൂഡല്‍ഹിയില്‍ 40, ബംഗളൂരുവില്‍ 22.ലോകത്താകെയുള്ള 3,288 അതിസമ്ബന്നരില്‍, 19,700 കോടി ഡോളര്‍ ആസ്തിയുള്ള ഇലോണ്‍ മസ്‌ക്(ടെസ്ല) ആണ് ഏറ്റവും മുന്നില്‍. ജെഫ് ബെസോസ്(ആമസോണ്‍, 18,900 കോടി ഡോളര്‍) രണ്ടാം സ്ഥാനത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here