
ദില്ലി : കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരായ കേസുകള്‍ അവസാനിപ്പിച്ച് ഇറ്റലിയും. നാവികരായ മാസിമിലാനോ ലാത്തോറേ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.ഇരുവര്‍ക്കുമെതിരെ മതിയായ തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ റോമിലെ കോടിതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. നേരത്തേ ഇന്ത്യയിലും നാവികര്‍ക്കെതിരായ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചിരുന്നു.കേസ് അവസാനിപ്പിക്കാനുള്ള കോടതിതിരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും വര്‍ഷങ്ങളോളം നീണ്ട നിയമ പോരാട്ടത്തില്‍ നാവികരുടെ കുടുംബത്തിനൊപ്പം തന്നെ ഭരണകുടം ഉണ്ടായിരിന്നുവെന്നും പ്രതിരോധ മന്ത്രി ലോറെന്‍സോ ഗ്വെറിനി പറഞ്ഞു.2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യതൊഴിലാളികളായ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. നീണ്ടകര സ്വദേശികളായിരുന്നു ഇരുവരും. ഇറ്റലിയില്‍ നാവികരെ വിചാരണ ചെയ്യാമെന്ന യുണൈറ്റഡ് നാഷണല്‍ ട്രൈബ്യൂണല്‍ തീരുമാനത്തെത്തുടര്‍ന്നായിരുന്നു ഈ വര്‍ഷം ആദ്യം നാവികര്‍ക്കെതിരായ വിചാരണ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന്മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഇറ്റലി 10 കോടി രൂപ നല്‍കിയാല്‍ മാത്രമേ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി അറിയിച്ചു. തുടര്‍ന്ന് തുടക ഇറ്റലി കൈമാറിയതോടെ നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.നാല് കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും രണ്ട് കോടി ബോട്ട് ഉടമയ്ക്കും നല്‍കാനും കോടതി വ്യക്തമാക്കിയിരുന്നു.









