Home Social Issues യുക്രെയ്‌നില്‍ യു.എസ് പരിഭ്രാന്തി പരത്തുകയാണെന്ന് റഷ്യ

യുക്രെയ്‌നില്‍ യു.എസ് പരിഭ്രാന്തി പരത്തുകയാണെന്ന് റഷ്യ

1
0

Defusing the Russia-Ukraine Crisis | Council on Foreign Relations

റഷ്യ : യുക്രെയ്‌നിന് മേല്‍ യു.എസ് പരിഭ്രാന്തി പടര്‍ത്തുകയാണെന്ന ആരോപണവുമായി റഷ്യ. യുക്രെയ്‌നെ ആക്രമിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ യു.എസ് പ്രതിനിധി റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് റഷ്യയുടെ പ്രസ്താവന.റഷ്യ ആക്രമിക്കാന്‍ വരുന്നെന്ന പരിഭ്രാന്തി സൃഷ്ടിക്കുകയാണ് യു.എസ് ചെയ്യുന്നതെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ആരോപിച്ചു. അമേരിക്കന്‍ മാധ്യമങ്ങള്‍ ഈയിടെയായി യുക്രെയ്നിലും അതിനു ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സ്ഥിരീകരിക്കാത്തതും വളച്ചൊടിച്ചതുമായ വിവരങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. ഇത് യുക്രെയ്ന്‍ ജനതയില്‍ വലിയ പരിഭ്രാന്തിയുണ്ടാക്കുന്നു. ജനങ്ങള്‍ ബാഗുകള്‍ പാക്ക് ചെയ്യുന്ന അവസ്ഥവരെ സംഭവിക്കുകയാണ് -പെസ്‌കോവ് പറഞ്ഞു. യു.എസ് നല്‍കിയ റഷ്യന്‍ ആക്രമണ മുന്നറിയിപ്പിനോട് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോദ്മിര്‍ സെലന്‍സ്‌കിക്കുള്ള അഭിപ്രായഭിന്നതയും അദ്ദേഹം ചൂണ്ടിക്കാട്ടി.യു.എസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് റഷ്യ ഔദ്യോഗികമായി തന്നെ മറുപടി നല്‍കിയതായാണ് വിവരം. നേരത്തെ, യുക്രെയ്ന്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് യു.എസ് റഷ്യയെ അറിയിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നത്.അതിനിടെ, യുക്രെയ്‌നെ റഷ്യ ആക്രമിക്കുകയാണെങ്കില്‍ ഉപരോധമേര്‍പ്പെടുത്തേണ്ട റഷ്യന്‍ പ്രമുഖരുടെ പട്ടിക യു.എസ് അധികൃതര്‍ തയാറാക്കി. ആക്രമണത്തിനാണ് ഉദ്ദേശ്യമെങ്കില്‍ കടുത്ത ഉപരോധമുള്‍പ്പെടെ നടപടികള്‍ നേരിടേണ്ടിവരുമെന്ന് റഷ്യക്ക് യു.എസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രെയ്ന്‍ അതിര്‍ത്തികളില്‍ റഷ്യ സൈനിക വിന്യാസം തുടരുന്ന സാഹര്യത്തിലാണ് നടപടി.ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍ തുടങ്ങിയവരുടെ പട്ടികയാണ് യു.എസ് തയാറാക്കിയത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും ഉപരോധം ബാധകമാക്കും. റഷ്യയെ സമ്മര്‍ദത്തിലാക്കി യുക്രെയ്‌നിലേക്കുള്ള സൈനികനീക്കം ഒഴിവാക്കുകയാണ് യു.എസ് ലക്ഷ്യമിടുന്നത്.യു.എസ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഉപരോധങ്ങള്‍ കടുത്ത പണപ്പെരുപ്പത്തിനും ഓഹരി വിപണി തകര്‍ച്ചയ്ക്കും വഴിയൊരുക്കുമെന്നാണ് വിദഗ്ധരുടെ അവലോകനം. റഷ്യയിലെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തിലാണ് യു.എസ് ഉപരോധത്തിന് തയാറെടുക്കുന്നത്. ആഗോള സാമ്ബത്തിക ഘടനക്കും, പ്രത്യേകിച്ച് യൂറോപ്പിന്, കനത്ത ആഘാതമാവും ഉപരോധം പ്രഖ്യാപിച്ചാലുണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here