ആ
ലുവ: കടുങ്ങല്ലൂർ എന്റെ ഗ്രാമം ഗാന്ധിജി മിഷന്റെ വായനദിനാചരണം ഹോട്ടൽ ദ്വരകയിൽ നടന്നു. പി.എൻ.പണിക്കരുടെ ഛായാചിത്രത്തിനു മുമ്പിൽ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് മഹാത്മാവിന്റെ പുസ്തകങ്ങളോടൊപ്പം വൃക്ഷത്തൈകളും വിതരണം ചെയ്തു. പവിത്രൻ ഗാന്ധിദർശനങ്ങളും ലോക ക്ലാസ്സിക്കുകളും വായിച്ചു. ശ്രീമൻ നാരായണൻ ,യോഗാചാര്യൻ എസ്.ആൻറണി ,ഹരിശ്രീ ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.




