Home Breaking News കരിപ്പൂർ സന്ദർശനം; ഗവർണർ, സ്പീക്കർ, മുഖ്യമന്ത്രി, ഏഴ് മന്ത്രിമാർ സ്വയം നിരീക്ഷണത്തിൽ

കരിപ്പൂർ സന്ദർശനം; ഗവർണർ, സ്പീക്കർ, മുഖ്യമന്ത്രി, ഏഴ് മന്ത്രിമാർ സ്വയം നിരീക്ഷണത്തിൽ

1
0

തിരുവനന്തപുരം: കരിപ്പൂർ വിമാനദുരന്തസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ ഏഴംഗങ്ങളും നിയമസഭാ സ്പീക്കറും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ദുരന്ത സ്ഥലത്തുണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടർക്കും എസ്പിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർ ക്വാറൻറീനിൽ പ്രവേശിച്ചത്.
കൂടാതെ ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും സ്വയം നിരീക്ഷണത്തിലായി. അതേസമയം, ഗവർണർ ശനിയാഴ്ച രാജ്ഭവനിൽ ദേശീയ പതാക ഉയർത്തുമെങ്കിലും പൂർണ സന്ദർശക വിലക്ക് ഏർപ്പെടുത്തി. പൂർണ സമയം രാജ്ഭവനിൽ കഴിയും.
മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.കെ ശൈലജ, എ.സി മൊയ്തീൻ, വി.എസ് സുനിൽകുമാർ, കെ.ടി ജലീൽ, എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, മറ്റു ജനപ്രതിനിധികൾ എന്നിവരാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലിരുന്നു ഭരണം നിയന്ത്രിക്കും. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്ര സമ്മേളനം ഒഴിവാക്കി.
മന്ത്രിമാരിൽ മിക്കവരും ഔദ്യോഗിക വസതികളിലിരുന്നു ഭരണ കാര്യങ്ങൾ നിർവഹിക്കും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പതാക ഉയർത്തലിലും മാറ്റം വരുത്തി. തിരുവനന്തപുരത്തു മുഖ്യമന്ത്രിക്കു പകരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.
സ്ഥലം സന്ദർശിച്ചെങ്കിലും കോവിഡ് ബാധിച്ചവരുമായി സന്പർക്കം ഇല്ലാത്ത സ്ഥിതിക്കു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരീക്ഷണത്തിൽ പോകില്ല. കഴിഞ്ഞ എട്ടിനാണ് ഗവർണറും മുഖ്യമന്ത്രിയും അടങ്ങുന്ന സംഘം കരിപ്പുർ വിമാനദുരന്ത സ്ഥലം സന്ദർശിച്ചത്.
മന്ത്രിമാരായ കെ.കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, ഇ.പി. ജയരാജൻ, എ.കെ. ശശീന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മന്ത്രിമാരായ കെ.ടി ജലീൽ, എ.സി മൊയ്തീൻ, വി എസ് സുനിൽകുമാർ എന്നിവർ കരിപ്പൂരിൽ ഔദ്യോഗിക സംഘത്തിനൊപ്പം ചേരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here