
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. മാധ്യമങ്ങള്‍ കോടതിയ്ക്കുള്ളില്‍ കയറുതെന്ന് എറണാകുളം സിബിഐ കോടതി ജഡ്ജി നിര്‍ദേശിച്ചു. ഇ.ഡി അറസ്റ്റു ചെയ്ത സിപിഎം നേതാവ് പി.ആര്‍ അരവിന്ദാക്ഷന്‍, ബാങ്ക് മുന്‍ അക്കൗണ്ടന്റ് ജിജിന്‍ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കേയാണ് കോടതിയുടെ നിര്‍ദേശം. മാധ്യമങ്ങള്‍ അകത്തുകയറിയാല്‍ കോടതി നടപടിയെ ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടിയാണ് നടപടി. കോടതിയില്‍ രഹസ്യ നടപടികള്‍ വേണമെന്ന് ഏതെങ്കിലും കക്ഷി ആവശ്യപ്പെട്ടാലാണ് സാധാരണ നിലയില്‍ മാധ്യമങ്ങളെയും മറ്റുള്ളവരെയും കോടതിയില്‍ വിലക്കുന്നത്.




