
കൊച്ചി: കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ കൂടുതല്‍ പേരെ ഇ.ഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സെക്രട്ടറി എന്‍.ബി ബിനു അടക്കമുള്ള ജീവനക്കാരെയാണ് ചോദ്യം ചെയ്യുന്നത്. ബിനുവിനെ ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി.സതീഷ്‌കുമാറിന്റെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇന്നലെ തൃശൂര്‍ ബാങ്ക് പ്രസിഡന്റ് എം.കെ കണ്ണനെ ചോദ്യം ചെയ്തിരുന്നു. സിപിഎം സംസ്ഥാന സമിതിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ കണ്ണനോട് 28ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി പരിപാടി ഉള്ളതിനാല്‍ 29ന് ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ട്.







