തൃശൂര്‍: കള്ളായിയില്‍ ആര്‍എസ്എസ് കൊലയാളി സംഘത്തിന് ഒളിത്താവളം ഒരുക്കിയ സംഭവത്തില്‍ മുഴുവന്‍ കുറ്റവാളികളെയും പിടികൂടി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ആവശ്യപ്പെട്ടു. പ്രതികളെ ഒളിപ്പിച്ചതിനുപിന്നില്‍ ബിജെപി, ആര്‍എസ്എസ് സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് പങ്കുള്ളതായാണ് പുറത്തുവരുന്നത്. ഇത് ആപല്‍കരമായ സൂചനയാണ്.ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയ സംഘത്തിനാണ് കള്ളായിയില്‍ ആര്‍എസ്എസ് നേതാവ് ഒളിത്താവളം ഒരുക്കിയത്. സംഭവത്തില്‍ ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേല്‍ കെ ടി സുരേഷ് ( സുധീഷ്– 49), ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കള്ളായി മംഗലത്ത് ഉമേഷ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കള്ളായി വനത്തോട് ചേര്‍ന്ന് സുരേഷിന്റെ ഭാര്യവീടാണ് ഒളിത്താവളമാക്കിയത്. അക്രമങ്ങള്‍ക്കുശേഷം സംസ്ഥാനത്തെ ആര്‍എസ്എസ് ക്രിമിനലുകളെ ഇവിടെ എത്തിക്കാറുള്ളതായാണ് സൂചന. സാധാരണ പ്രാദേശിക പ്രവര്‍ത്തകര്‍ മാത്രം തീരുമാനിച്ചാല്‍ ഇത്തരം ഒളിത്താവളങ്ങള്‍ ഒരുക്കാനാവില്ല. ഉന്നത ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ അറിവോടെയും നിര്‍ദേശത്തോടെയുമാണ് ഇത് ആസുത്രണം ചെയ്തിട്ടുള്ളത്. മുമ്പും ഇത്തരം പ്രതികളെ ഒളിപ്പിച്ചതായും സൂചനയുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. നാട്ടില്‍ കലാപം അഴിച്ചുവിട്ട് സമാധാനം തകര്‍ക്കാനാണ് വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നത്. ആര്‍എസ്എസ്, എസ്ഡിപിഐ സംഘങ്ങള്‍ ഇതിനായി പ്രത്യേകം ചാവേര്‍പ്പടകളെ രംഗത്തിറക്കിയതായും സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇത്തരം ക്രിമിനലുകള്‍ക്ക് ഒളിത്താവളം ഒരുക്കുന്നത് അതീവ ഗൂരതരമായ കുറ്റമാണ്. വര്‍ഗീയ ശക്തികളുടെ നീക്കത്തില്‍ ജനങ്ങളാകെ ജാഗ്രതപാലിക്കണമെന്നും എം എം വര്‍ഗീസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Home Breaking News കള്ളായിയില്‍ ആര്‍എസ്എസ് കൊലയാളി സംഘത്തിന് ഒളിത്താവളം ഒരുക്കിയ സംഭവത്തില്‍ മുഴുവന്‍ കുറ്റവാളികളെയും പിടികൂടണം: എം എം...
- Breaking News
- For the People
- Social Issues
- Latest News in Kerala
- General
- Local newss
- News
- Kerala
- Local News
- Alappuzha
- National
- Crime
- Thrissur
- Politics
- Top News









