
കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. 36 വയസുകാരനായ കുടക് സ്വദേശിയാണ് പ്രതിയെന്ന് പൊലീസ്. പ്രതിയുടെ ബന്ധുവാണ് നിര്‍ണായക വിവരം പൊലീസിന് കൈമാറിയത്. പ്രദേശത്ത് തന്നെ താമസിക്കുന്നയാളാണ് പ്രതി. ഇയാള്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ സിസിടിവി ?ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയോടെ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പുലര്‍ച്ചെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ തൊഴുത്തിലേക്ക് പോയ സമയത്താണ് സംഭവം. തുടര്‍ന്ന് വീടിന് ഒരു കിലോമീറ്റര്‍ അകലെ ഞാണിക്കടവ് വയല്‍ പ്രദേശത്ത് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.മോഷണത്തിനൊപ്പം പ്രതി കുട്ടിയെ ശരീരികമായി ഉപദ്രവിച്ചു. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ണിനും കഴുത്തിനും പരുക്കേറ്റ നിലയില്‍ സമീപത്തെ വയലില്‍ നിന്നാണ് കണ്ടെത്തിയത്. മുന്‍വശത്തെ വാതിലിലൂടെ എത്തിയ പ്രതി അടുക്കള വാതിലൂടെയാണ് കുട്ടിയെ കടത്തിയത്.
Home Breaking News കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയെ തിരിച്ചറിഞ്ഞു





