Home National കാലടി ശ്രീ ശങ്കരസ്തൂപത്തിലെ ക്ഷേത്ര നട അടച്ചു. സ്‌കൂളിന് അവധി

കാലടി ശ്രീ ശങ്കരസ്തൂപത്തിലെ ക്ഷേത്ര നട അടച്ചു. സ്‌കൂളിന് അവധി

1
0
കാലടി ശങ്കര സ്തൂപത്തിലെ ക്ഷേത്രം അടച്ചു; സ്‌കൂളിന് അവധി

കാലടി: കാഞ്ചി ആചാര്യന്‍ ജയേന്ദ്ര സരസ്വതിസ്വാമികള്‍ ഏപ്രിലില്‍ കേരളം സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നു. കാലടിയിലുള്‍പ്പെടെ വിവിധ പരിപാടികളാണ് ആലോചിച്ചിരുന്നത്. അതിനിടെയാണ് സമാധി സംഭവിച്ചത്.

ഒടുവില്‍ സ്വാമികള്‍ കാലടിയില്‍വന്നത് 2017 ഏപ്രില്‍ 30നായിരുന്നു. പിന്നീട് കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ സന്ദര്‍ശനം നിശ്ചയിച്ച് നെടുമ്പാശേരി വിമാനത്താവളം വരെ വന്നപ്പോള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മടങ്ങി.

ആചാര്യന്റെ സമാധിയെ തുടര്‍ന്ന് കാലടി ശ്രീ ശങ്കരസ്തൂപത്തിലെ ക്ഷേത്ര നട അടച്ചു. ഇനി സമാധിയിരുത്തല്‍ ചടങ്ങുകള്‍ക്കു ശേഷമേ ക്ഷേത്രം തുറക്കൂ. കാലടിയിലെ കാഞ്ചി ശ്രീ ശങ്കര പബ്ലിക് സ്‌കൂളിന് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here