സാജു തോമസ്
ചെസ് ബോര്‍ഡിന് മുന്നിലിരുന്നപ്പോഴൊക്കെ ഫാബിയോകരൂണ ചിന്തിച്ചു, എതിരാളിക്ക്‌നാശം വിതക്കേണ്ടവനാണ്താന്‍. ആരും പറഞ്ഞുകൊടുത്തിട്ടല്ല, വെറുതേ അങ്ങനെയങ്ങ് തോന്നി. ‘തലങ്ങുംവിലങ്ങും ആക്രമിക്കുക. അതിനിടെ സ്വന്തം ഭാഗത്തുനിന്ന്‌നഷ്ടപ്പെടുന്ന കരുക്കളെക്കുറിച്ച് ചിന്തിക്കുകയേഅരുത്.എതിരാളിയുടെ രാജാവില്‍ മാത്രമായിരിക്കണം കണ്ണ്.’ തോറ്റപ്പോള്‍ മാത്രമാണ് കരൂണതോല്‍വിയെക്കുറിച്ച് ചിന്തിച്ചത്. അല്ലാത്തപ്പോഴെല്ലാംഅയാള്‍ ആക്രമണത്തെക്കുറിച്ചു മാത്രം ചിന്തിച്ചു. അതനുസരിച്ചു മാത്രം കളിച്ചു.20 വയസു കഴിഞ്ഞയാള്‍തന്ത്രം മാറ്റി. വിജയത്തിനൊപ്പം തോല്‍വിക്കുറിച്ചും ചിന്തിച്ചു. ആക്രമണത്തിനൊപ്പംപ്രതിരോധവുംസമന്വയിപ്പിച്ചു.ഇങ്ങനെ, കരൂണ 0.2 വേര്‍ഷനിലേക്കുമാറിയ ഈ ഇറ്റാലിയലിയന്‍-യു.എസ് ചെറുപ്പക്കാരന്‍മാഗ്നസ് കാള്‍സണു മുന്നില്‍ഇരുന്നതാണ് ഇപ്പോള്‍ ചെസ്പണ്ഡിതരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. ലണ്ടനില്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് ഈ മാസം 9ന് കരുക്കള്‍ നീങ്ങിത്തുടങ്ങിയപ്പോള്‍അവര്‍ കരുതിയത് പരമാവധി പത്തു റൗണ്ടില്‍ കളി അവസാനിക്കുമെന്നാണ്. ആകെ12 റൗണ്ടുള്ള മത്സരത്തില്‍ആദ്യം6.5 പോയിന്റു നേടുന്നയാളാണ് വിജയി. ഒരറ്റത്ത്മാഗ്നസ്‌കാള്‍സണാകുമ്പോള്‍എന്തിന് 12 റൗണ്ട്? പക്ഷേ, 11റൗണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു.ഒരിക്കല്‍പോലും കരൂണയുടെരാജാവിനെ വീഴ്ത്താന്‍ കാള്‍സന്റെ പേരുകേട്ട പടയോട്ടത്തിനു കഴിയുന്നില്ല!വളരെ അപൂര്‍വമായേലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെആദ്യ 11 ഗെയിമുകളില്‍ഒന്നില്‍പോലും ആര്‍ക്കുംവിജയമോ പരാജയമോ സംഭവിക്കാത്തത്.
ഇനി എല്ലാവര്‍ക്കും അറിയേണ്ടത് തിങ്കളാഴ്ചരാത്രിയില്‍ എന്തു സംഭവിച്ചുഎന്നാണ്. ഇന്ത്യ ഗാഢനിദ്രയിലായിരിക്കുമ്പോള്‍ കാള്‍സണും കരൂണയും അവസാനപോരാട്ടത്തിലായിരിക്കും.സത്യത്തില്‍, ഒരൊറ്റ ജയം മതിലോകത്തെ സൂപ്പര്‍തലച്ചോറിനെ കണ്ടെത്താന്‍. കഴിഞ്ഞരാത്രിയില്‍ അതുണ്ടായില്ലെങ്കില്‍ നാളെ ജഡ്ജ്‌മെന്റ് ഡേയാണ്. ബുധനാഴ്ചനടക്കുന്നട്രൈബ്രേക്കറില്‍ ഒരാള്‍ക്ക്‌തോറ്റേ പറ്റൂ.




