Home Breaking News കുട്ട-മലപ്പുറം വ്യവസായ ഇടനാഴി ഏഴ് വന്‍ പദ്ധതി ; 6 ദേശീയപാതയ്ക്ക് 62,320 കോടി

കുട്ട-മലപ്പുറം വ്യവസായ ഇടനാഴി ഏഴ് വന്‍ പദ്ധതി ; 6 ദേശീയപാതയ്ക്ക് 62,320 കോടി

2
0

സംസ്ഥാനത്തെ ദേശീയപാത 66ന്റെ വികസനത്തിന് പുറമെ ഇതര ദേശീയപാതകളുടെ വികസനത്തിന് ഏഴ് വന്‍ പദ്ധതികൂടി. അഞ്ച് ദേശീയപാതയ്ക്കും കുട്ട-മലപ്പുറം പുതിയ ദേശീയപാതയ്ക്കുമായി 837 കിലോമീറ്ററിന് 62,320 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആര്‍) തയ്യാറാക്കുന്നതായി കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം കേരളത്തെ അറിയിച്ചു.പാലക്കാട്-കോഴിക്കോട് എന്‍എച്ച് 966 നാലുവരി പാത 122 കിലോമീറ്ററിന് 9272 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിവരികയാണ്. എന്‍എച്ച് 544 വാളയാര്‍-വടക്കഞ്ചേരി 53 കിലോമീറ്റര്‍ ആറുവരി പാതയ്ക്ക് 4180 കോടി രൂപയുടെയും ഇതേപാതയില്‍ തൃശൂര്‍- ഇടപ്പള്ളിവരെ 84.1 കിലോമീറ്റര്‍ ആറുവരിയാക്കാന്‍ 4940 കോടി രൂപയുടെയും പദ്ധതിയുണ്ട്. തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം-അങ്കമാലി എന്‍എച്ച് 183, എസ്എച്ച് 01 എന്നിവയിലെ 228 കിലോമീറ്ററിന് 17,328 കോടിയും ഉണ്ട്.എന്‍എച്ച് 744 കൊല്ലം-ചെങ്കോട്ട 59 കിലോമീറ്റര്‍ നാലുവരിയാക്കാന്‍ 4484 കോടിയുടെയും എന്‍എച്ച് 85ല്‍ കൊച്ചി- മൂന്നാര്‍-തേനി നാലുവരിയാക്കാന്‍ 152 കിലോമീറ്ററിന് 11,552 കോടിയുടെയും പദ്ധതിയുണ്ട്. ഇവയുടെയെല്ലാം വിശദ പദ്ധതിരേഖ തയ്യാറാക്കുന്നത് പുരോഗമിക്കുകയാണെന്നാണ് ഉപരിതല ഗതാഗതമന്ത്രാലയം കേരളത്തെ അറിയിച്ചത്. പുതിയ ദേശീയപാതയായി കര്‍ണാടക കുട്ട-മലപ്പുറം 139 കിലോമീറ്റര്‍ വ്യവസായ ഇടനാഴിക്ക് 10,564 കോടി രൂപയുടെ പദ്ധതിയുമാണ് ആവിഷ്‌കരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here