Home Latest News in Kerala കേരളത്തില്‍ ഇന്ന് 13 പേര്‍ക്ക് കൂടി കൊവിഡ്; രോഗവ്യാപനം പിടിച്ചുനിര്‍ത്തിയതായി മുഖ്യമന്ത്രി

കേരളത്തില്‍ ഇന്ന് 13 പേര്‍ക്ക് കൂടി കൊവിഡ്; രോഗവ്യാപനം പിടിച്ചുനിര്‍ത്തിയതായി മുഖ്യമന്ത്രി

1
0

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. കാസറഗോഡ് ഒമ്ബത് പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ആറ് പേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്ന് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് വന്നത്. മലപ്പുറത്ത് രണ്ട് പേര്‍ക്കും പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം, മലപ്പുറം ജില്ലകളിലുള്ളവര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശി വിദേശത്ത് നിന്നെത്തിയതാണ്. ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

1,52,804 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ 795 പേര്‍. ഇന്ന് 122 പേരെ ആശുപത്രികളില്‍ പ്രവേശിച്ചു. 10716 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9609 എണ്ണം നെഗറ്റീവ് ആണ്. കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് നെഗറ്റീവ്. കേരളത്തില്‍ കൊവിഡ് 19 രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദശത്ത് 18 മലയാളികള്‍ മരിച്ചു.

കാസറഗോഡ് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി. 517 കൊവിഡ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 38 കൊവിഡ് ആശുപത്രികള്‍ പ്രവര്‍ത്തനം തുടങ്ങി.

സംസ്ഥാനത്ത് 81.45 ശതമാനം പേര്‍ റേഷന്‍ വാങ്ങി.

കര്‍ണാടകയിലേയ്ക്ക് തലപ്പാടി അതിര്‍ത്തി വഴി കൊവിഡ് ബാധിതര്‍ അല്ലാത്ത മറ്റ് രോഗികളുമായി ആംബലന്‍സുകളെ കടത്തിവിടാന്‍ സമ്മതിച്ചിട്ടുണ്ട്. കര്‍ണാടകയിലെ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷമായിരിക്കും ഇവരെ കടത്തിവിടുക. ചികിത്സയ്ക്ക് പോകുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരുതണം. കര്‍ണാടകയില്‍ നിന്ന് വരുന്നവര്‍ക്ക് വയനാട്ടില്‍ ചികിത്സ നല്‍കും.

റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ക്കായി ആസ്തിവികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ നല്‍കുമെന്ന് തൃശ്ശൂര്‍ എംപി ടി എന്‍ പ്രതാപന്‍ അറിയിച്ചിട്ടുണ്ട്. ഇത് അഭിനന്ദനാര്‍ഹവും മറ്റ് എംപിമാരെല്ലാം മാതൃകയാക്കേണ്ടതുമാണ്. കേന്ദ്രസര്‍ക്കാര്‍ എംപി ഫണ്ട് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഈ തിരുമാനം ഇതിനെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് റാപ്പിഡ് ടെസ്റ്റിംഗ് തുടങ്ങിയിട്ടില്ല. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണ്. സാധാരണ ടെസ്റ്റ് തന്നെയാണ് നടന്നത്. റാപ്പിഡ് ടെസ്റ്റുകള്‍ തുടങ്ങാനുള്ള നടപടികള്‍ സജീവമായി മുന്നോട്ടുപോകുന്നുണ്ട്. ആവശ്യമായ പിപിഇ (പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്വിപ്പ്‌മെന്റ്) കിറ്റുകള്‍ സംസ്ഥാനത്തുണ്ട്.
പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് നല്‍കി.

ഗള്‍ഫിലെ സ്‌കൂളുകളില്‍ ഫീസ് അടവിന് സമയം നീട്ടിനല്‍കാന്‍ മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

സംസ്ഥാനത്ത് ആഴ്ചയിലൊരു ദിവസം കമ്ബ്യൂട്ടര്‍, മൊബൈല്‍ കടകള്‍ തുറക്കാം.

ലൈറ്റ് ഓഫാക്കാന്‍ പ്രധാനമന്ത്രി പറഞ്ഞത് അശാസ്ത്രീയം തന്നെ. അതുകൊണ്ടാണ് ഭിന്നാഭിപ്രായമുള്ളവര്‍ അത് പ്രകടിപ്പിക്കുന്നത് എന്ന് സിപിഎം പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി പറയുന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ അതിനോട് സഹകരിക്കുക എന്നാണ് പറഞ്ഞത്. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന തരത്തില്‍ അവരുടെ മനസ്സില്‍ പ്രകാശം പരത്താനുള്ള നടപടികള്‍ വേണമെന്നാണ് ഞാന്‍ പറഞ്ഞത്. അതുണ്ടാകുമെന്നാണ് ഇപ്പോളും പറഞ്ഞത് മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിന് ഒടുവില്‍ വിവിധ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെട്ട 17 അംഗ ടാസ്‌ക് ഫോഴ്‌സ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ടാസ്‌ക് ഫോഴ്‌സ് അംഗമായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here