Home Uncategorized കേരളത്തില്‍ MDMA മൊത്തവിതരണം നടത്തുന്ന നൈജീരിയന്‍ സ്വദേശി പിടിയില്‍

കേരളത്തില്‍ MDMA മൊത്തവിതരണം നടത്തുന്ന നൈജീരിയന്‍ സ്വദേശി പിടിയില്‍

1
0

 

 

കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും എം. ഡി. എം. എ മൊത്തവിതരണം നടത്തുന്ന നൈജീരിയന്‍ സ്വദേശി പിടിയില്‍. നൈജീരിയന്‍ സ്വദേശി ആഗ്‌ബേടോ സോളോമനാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.
ഇരവിപുരം എ.എസ്. എച്ച്. ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഡല്‍ഹിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. അഗ്‌ബെദോ സോളമന്‍ എന്ന 29കാരനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ഡല്‍ഹിയില്‍ എത്തി പിടികൂടിയത്. കൊല്ലത്ത് അറസ്റ്റിലായ ലഹരിക്കേസ് പ്രതിയില്‍ നിന്നാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.
തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ കിരണ്‍ നാരായണന്റെ നിര്‍ദ്ദേശ പ്രകാരം ഇരവിപുരം സിഐ രാജീവും സംഘവും മാര്‍ച്ച് 25 ന് ഡല്‍ഹിയില്‍ എത്തി. അവിടെ താമസിച്ച് നടത്തിയ അന്വഷണത്തിന് ഒടുവിലാണ് ലഹരി കടത്തിലെ മുഖ്യകണ്ണിയായ അഗ്‌ബെദോ സോളമന്‍ പിടിയിലായത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നിഗമനം.

 

 

 

 

 

 

 

 

.

 

LEAVE A REPLY

Please enter your comment!
Please enter your name here