Home Uncategorized ക്ഷേത്രോത്സവത്തിനും ഈദ്ഗാഹിനും ഒരേവേദി; മതസൗഹാര്‍ദ്ദത്തിന് മാതൃകയായി കിണാശ്ശേരിയിലെ ഗ്രൗണ്ട് |

ക്ഷേത്രോത്സവത്തിനും ഈദ്ഗാഹിനും ഒരേവേദി; മതസൗഹാര്‍ദ്ദത്തിന് മാതൃകയായി കിണാശ്ശേരിയിലെ ഗ്രൗണ്ട് |

1
0

 

 

ക്ഷേത്രോത്സവത്തിനും ഈദ്ഗാഹിനും ഒരുപോലെ വേദിയായി കോഴിക്കോട് കിണാശ്ശേരിയിലെ ഗ്രൗണ്ട്. കിണാശ്ശേരി പള്ളിയറക്കല്‍ ക്ഷേത്ര ഉത്സവം നടക്കുന്ന അതേ ഗ്രൗണ്ടിലാണ് ഈദ് ഗാഹും നടന്നത്. പത്ത് ദിവസത്തേക്ക് ക്ഷേത്രകമ്മറ്റി ബുക്ക് ചെയ്ത ഗ്രൗണ്ടാണ് ക്ഷേത്രക്കമ്മറ്റി തന്നെ ഈദ് ഗാഹിന് വിട്ടുനല്‍കിയത്. അര്‍ദ്ധരാത്രി വരെ ക്ഷേത്രോത്സത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ ഗ്രൗണ്ടില്‍ നടന്നിരുന്നു. ക്ഷേത്ര കമ്മിറ്റി തന്നെ ഗ്രൗണ്ടില്‍ ക്രമീകരണം ചെയ്ത് നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഈദ് ഗാഹിനെത്തിയവര്‍ പറഞ്ഞു. ഈദ് ഗാഹിന് ശേഷം അതേ ഗ്രൗണ്ട് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള സമൂഹ അന്നദാനത്തിനായി ക്രമീകരിക്കുയും ചെയ്തു.

 

 

 

 

 

 

 

 

.

 

LEAVE A REPLY

Please enter your comment!
Please enter your name here