Home Latest News in Kerala കേരള റവന്യൂ റിക്കവറി നിയമത്തില്‍ സമഗ്രമായ ഭേദഗതി വരുന്നതായി റിപ്പോര്‍ട്ടുകള്‍

കേരള റവന്യൂ റിക്കവറി നിയമത്തില്‍ സമഗ്രമായ ഭേദഗതി വരുന്നതായി റിപ്പോര്‍ട്ടുകള്‍

1
0

കേരള റവന്യൂ റിക്കവറി നിയമത്തില്‍ സമഗ്രമായ ഭേദഗതി വരുന്നു. ഇതിനായി അന്തിമ കരട് ഭേദഗതി ശുപാര്‍ശ സമര്‍പ്പിക്കാന്‍ നാലംഗ കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ചെറുകിട കര്‍ഷകരുടെ വീടും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് തടയാന്‍ ഭേദഗതിയില്‍ വ്യവസ്ഥയുണ്ടാകും. ഇതോടൊപ്പം വായ്പാ കുടിശിക തിരിച്ചടയ്ക്കാന്‍ കൂടുതല്‍ ഗഡുക്കള്‍ അനുവദിക്കും.1968 ലെ റവന്യൂ റിക്കവറി നിയമം കാലാനുസൃതമായി പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഭേദഗതി സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മിഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ കരട് ഭേദഗതി ശുപാര്‍ശ സമര്‍പ്പിക്കാന്‍ നാലംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. റവന്യൂ റിക്കവറി അസിസ്റ്റന്റ് കമ്മിഷണര്‍ നോഡല്‍ ഓഫീസറായ കമ്മിറ്റിയില്‍ ലോ ഓഫീസറും അംഗമാണ്. വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി അഞ്ചു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണം.

LEAVE A REPLY

Please enter your comment!
Please enter your name here