Home Latest News in Kerala കൈക്കൂലി; എ.എം. ഹാരീസിന് സസ്പെന്‍ഷന്‍

കൈക്കൂലി; എ.എം. ഹാരീസിന് സസ്പെന്‍ഷന്‍

1
0

കൈ​ക്കൂ​ലി; എ.​എം. ഹാ​രീ​സി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

കോട്ടയം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസര്‍ എ.എം. ഹാരീസിന് സസ്പെന്‍ഷന്‍. കൈക്കൂലി കേസിലാണ് നടപടി. രണ്ടാം പ്രതി ജോസ്മോന് എതിരെയും കൂടുതല്‍ അന്വേഷണം നടത്തും. ഹാരിസിന്റെ ആലുവയിലെ ഫളാറ്റില്‍ നടത്തിയ പരിശോധനയില്‍ 17 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ബക്കറ്റിലും പാത്രങ്ങളിലും കിച്ചന്‍ കാബിന്റെ അടിയിലും അലമാരയിലും സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍. കോട്ടയത്തെ ഒരു വ്യാപാരിയുടെ കൈയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഹാരീസിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here