Home Kerala കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയ നിര്‍മാണം; അനുമതി നല്‍കിയത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയ നിര്‍മാണം; അനുമതി നല്‍കിയത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം

1
0

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയത്തിന് 2015ല്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം. പിഴവുകളുള്ളതിനാല്‍ കെട്ടിടത്തിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു കോര്‍പറേഷന്‍ നിലപാട്. പിഴവുകള്‍ക്ക് പരിഹാരമായി 12.82 കോടി രൂപ പിഴയടക്കണമെന്നും കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പിഴ ഒഴിവാക്കി അനുമതി നല്‍കാന്‍ തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന എ.പി മുഹമ്മദ് ഹനീഷാണ് ഉത്തരവിട്ടത്. റോഡില്‍ നിന്നുള്ള ദൂരപരിധി, പാര്‍ക്കിങ് എന്നിവയില്‍ ചട്ടം പാലിച്ചില്ലെന്നായിരുന്നു കോര്‍പറേഷന്റെ കണ്ടെത്തല്‍.സമുച്ചയം നിര്‍മിച്ചതില്‍ ക്രമക്കേടുകളെ കുറിച്ച് കെ.ടി.ഡി.എഫ്.സി ഡയറക്ടര്‍ ബോര്‍ഡ് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. കെട്ടിടത്തിന്റെ രൂപഘടനയിലും രൂപകല്‍പനയിലും ക്രമക്കേടു നടന്നതായാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.അന്വേഷണം അന്തിമഘട്ടത്തിലാണ്. ഐ.ഐ.ടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ മാസമവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം. ക്രമക്കേടില്‍ പങ്കാളികളായവര്‍ക്കെതിരെ കേസെടുക്കാനും വിജിലന്‍സ് ശിപാര്‍ശ ചെയ്യും. ഇതിനിടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് മറ്റൊരിടത്തേക്ക് മാറ്റുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here