കോഴിക്കോട് : നഗരത്തില്‍ മലാപ്പറമ്പിനു സമീപം പാറോപ്പടിയില്‍ പൊലീസും ഇതര സംസ്ഥാന തൊഴിലാളികളും സംഘര്‍ഷം. നാട്ടിലെത്താന്‍ സൗകര്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് നൂറിലെറെ തൊഴിലാളികള്‍ റോഡിലിറങ്ങിയത്. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികളും പൊലീസും ഉന്തുംതള്ളുമായി. ഒടുവില്‍ പൊലീസ് തൊളിലാളികളെ വിരട്ടിയോടിച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.




