
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ തട്ടിച്ചവര്‍ക്കെതിരായ നടപടി തുടരുന്നു. അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ ആരോഗ്യവകുപ്പിലെ 373 ജീവനക്കാര്‍ക്കാണ് പണം തിരികെ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
18 ശതമാനം പലിശ നിരക്കില്‍ പണം തിരികെ അടയ്ക്കണം. പൊതുഭരണവകുപ്പിലും മറ്റ് വകുപ്പുകളിലും നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ആരോഗ്യവകുപ്പിലും ജീവനക്കാര്‍ക്കെതിരെ നടപടി. പണം തിരിച്ചു പിടിക്കുന്നത് കൂടാതെ ജീവനക്കാര്‍ക്കെതിരെ വകുപ്പ്തല നടപടിയും ഉണ്ടാകും. ക്ലറിക്കല്‍, നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റണ്ടര്‍ തസ്തികയിലുള്ള ജീവനക്കാര്‍ക്കെതിരെയാണ് നടപടി. മറ്റ് വകുപ്പുകളിലും സമാനമായ രീതിയില്‍ നടപടി ഉണ്ടാകും.





