Home Breaking News ഗൂഗിളിന്റെ 33,737 കോടി നിക്ഷേപം; സ്വന്തമായി 5 ജി നെറ്റ്‌വർക്ക് പ്രഖ്യാപിച്ച് ജിയോ

ഗൂഗിളിന്റെ 33,737 കോടി നിക്ഷേപം; സ്വന്തമായി 5 ജി നെറ്റ്‌വർക്ക് പ്രഖ്യാപിച്ച് ജിയോ

1
0

അടുത്തവർഷത്തോടെ സ്വന്തമായ 5ജി നെറ്റ്‌വർക്ക് ആരംഭിക്കുമെന്ന് റിലയൻസ് ജിയോ. കമ്പനിയുടെ വാർഷിക ജനറൽ ബോഡിയിൽ സ്ഥാപകൻ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
‘പൂജ്യത്തിൽ നിന്ന് ആരംഭിച്ച ജിയോ പൂർണതയുള്ള ഒരു 5ജി സൊലൂഷ്യൻ രൂപപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിൽ ലോകോത്തരമായ ഒരു 5ജി സേവനം നൽകുക എന്ന ലക്ഷ്യത്തിലെത്താൻ ഇത് സഹായിക്കും. 100 ശതമാനവും തനതായ സാങ്കേതികവിദ്യയേയാണ് ഇതിനായി ആശ്രയിക്കുന്നത്,’ റിലയൻസിന്റെ വാർഷിക ജനറൽ ബോഡിയിൽ മുകേഷ് അംബാനി പറഞ്ഞു.
റിലയൻസിന്റെ ജിയോ അടക്കം ഇന്ത്യയിലെ പ്രധാന നെറ്റ്‌വർക്ക് സേവനദാതാക്കളെല്ലാം നിലവിൽ ഉപയോഗിക്കുന്നത് 4 ജി എൽടിഎ കണക്ഷനാണ്. 5ജി എത്തുന്നതോട് കൂടി ഇന്റർനെറ്റിന്റെ ഡൗൺലോഡ്, അപ്ലോഡ് വേഗത നല്ല രീതിയിൽ മെച്ചപ്പെടും. 2021ൽ മാത്രമേ ഇന്ത്യ 5 ജി സ്‌പെക്ട്രം ആരംഭിക്കൂ. ടെലികോം മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇത്.
അതേസമയം ഗൂഗിളും ഫെയ്‌സ്ബുക്കും അടക്കമുള്ള ആഗോള ഭീമന്മാരാണ് റിലയൻസ് ജിയോയിൽ നിക്ഷേപിച്ചിരിക്കുന്നത്. ജിയോ സേവനങ്ങളുടെ 7.7 ശതമാനം ഓഹരിക്കായി 33,737 കോടി രൂപയുടെ നിക്ഷേപമാണ് ഗൂഗിൾ നടത്തിയിരിക്കുന്നത്. സിൽവർലേക്, കെകെആർ, ടിപിജി, ഇന്റൽ, ക്വൽകോം തുടങ്ങിയവരാണ് മറ്റ് പ്രധാന നിക്ഷേപകർ.
ഇന്ത്യയിൽ പത്ത് മില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ഓഹരിയായും പങ്കാളിത്തമായുമാണ് ഈ നിക്ഷേപങ്ങൾ നടപ്പാക്കുകയെന്ന് ഗൂഗിൾ ഈയടുത്ത് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here