തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ റഹീം ഒസുമാനുവിന്റെ ഇരട്ട ഗോളിന്റെ വലത്തില്‍ ഗോകുലം കേരള എഫ്സി 2-1ന് ആണ് പീര്‍ലെസ് എസ്സിയെ കീഴ്‌പ്പെടുത്തിയത്. ഡിസംബര്‍ 9ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജികെഎഫ്സി യുണൈറ്റഡ് എസ്സിയെ നേരിടും.15-ാം മിനിറ്റില്‍ അമിത് ടുഡുവിലൂടെ മലബാറിയബ്‌സിനെ ഞെട്ടിച്ചു പിയര്‍ലെസിന് ലീഡ് എടുത്തിരുന്നു. ആദ്യ പകുതിയിലെ ഗോള്‍ തിരിച്ചടിക്കാനുഅ ഗോകുലം ശ്രമങ്ങളെ ചെറുക്കാന്‍ കൊല്‍ക്കത്ത ക്ലബ്ബിന് കഴിഞ്ഞു. രണ്ടാം പകുതിയില്‍ 50-ാം മിനിറ്റില്‍ റഹീം ഒസുമാനുവാണ് ഗോകുലത്തിനായി സമനില ഗോള്‍ നേടിയത്.ഇരുടീമുകളും വിജയ ഗോള്‍ നിശ്ചിത സമയത്ത് കണ്ടെത്തിയില്ല. തുടര്‍ന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു. എക്സ്ട്രാ ടൈമിന്റെ പത്താം മിനിറ്റിനുള്ളില്‍ ജിതിനെ ബോക്സിനുള്ളില്‍ പെര്‍ലെസ് ഡിഫന്‍ഡര്‍ ഫൗള്‍ ചെയ്തതിന് റഫറി പെനാള്‍ട്ടി വിധിച്ചു. കിക്കെടുത്ത റഹീം പിഴവുകളൊന്നും വരുത്താതെ ഗോകുലം ക്വാര്‍ട്ടറിലെത്തുമെന്ന് ഉറപ്പിച്ചു.





