Home Kerala ചാലിങ്കാലില്‍ 10 വരി ടോള്‍ പ്ലാസ വരും

ചാലിങ്കാലില്‍ 10 വരി ടോള്‍ പ്ലാസ വരും

2
0

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയ ചാലിങ്കാലില്‍ 10 വരി ടോള്‍ പ്ലാസ വരും. തലപ്പാടി കഴിഞ്ഞാല്‍ അടുത്ത ടോള്‍ പ്ലാസ ഇവിടെയാണ്. ചാലിങ്കാലില്‍ നിര്‍മാണത്തിന് മുന്നോടിയായി ഭൂമി നിരപ്പാക്കല്‍ പുരോഗമിക്കുകയാണ്. മരങ്ങള്‍ മുറിച്ചുമാറ്റി. കെട്ടിടം പൊളിച്ച് നീക്കി. ടോള്‍ പ്ലാസ് ഉള്‍പ്പെടുന്ന ചെങ്കള നീലേശ്വരം റീച്ചില്‍ ഭൂമി നിരപ്പാക്കല്‍ വേഗത്തിലായി. തെക്കില്‍, നീലേശ്വരം പാലങ്ങള്‍ ആറുവരിയാക്കുന്നതിന്റെ അനുബന്ധ പണിയും ആരംഭിച്ചു. തെങ്ങിന്‍ തടികള്‍ കൊണ്ടുള്ള പൈലിങ് തുടങ്ങി. വെള്ളം കെട്ടിനിര്‍ത്താനാണ് ഇത്. പിന്നീട് തൂണുകളുടെ നിര്‍മാണം തുടങ്ങും.ചെര്‍ക്കള, മാവുങ്കാല്‍ പാണത്തൂര്‍ റോഡ് ജങ്ഷന്‍, കാഞ്ഞങ്ങാട് സൗത്ത് എന്നിവിടങ്ങളില്‍ മേല്‍പ്പാലം നിര്‍മിക്കും. ഇതിനായുള്ള അനുബന്ധ പ്രവൃത്തി വൈകാതെ തുടങ്ങും. ചെര്‍ക്കളയില്‍ 390 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം. മൂന്ന് വരി വീതമുള്ള രണ്ട് പാലങ്ങള്‍ നിര്‍മിക്കും. ഇരു പാലങ്ങള്‍ക്കും 14 തൂണുകള്‍ വീതമുണ്ടാകും. ഇരുവശത്തും സര്‍വീസ് റോഡുകളും ഉണ്ടാകും. റീച്ചില്‍ ഒമ്പത് അടിപ്പാതകള്‍ ഉണ്ടാകും. ആറെണ്ണം 24 മീറ്റര്‍ വീതിയുള്ളതും മൂന്നെണ്ണം 12 മീറ്റര്‍ വീതിയുള്ളതുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here