
കാസര്‍ഗോഡ്: പശ്ചിമഘട്ടത്തിനും അറബിക്കടലിനുമിടയില്‍ ഇടനാഴി പോലെ നില്‍ക്കുന്ന കേരളത്തെ പ്രളയത്തില്‍ മുക്കിക്കൊല്ലാനുള്ള പദ്ധതിയാണ് സില്‍വര്‍ ലൈനെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കെ-റെയില്‍ വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മണ്ണും മനസും മനസിലാക്കാന്‍ കഴിയുന്ന ഒരു മുഖ്യമന്ത്രിക്ക് ഈ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ല. കേരളത്തെ രണ്ടായി വിഭജിക്കുന്ന വന്‍ മതിലായി ഈ പദ്ധതി മാറും. ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം ചെലവഴിക്കാന്‍ ഇല്ലാത്ത ഒരു സര്‍ക്കാര്‍ ഒരു ലക്ഷം കോടിയിലധികം ചെലവ് വരുന്ന ഈ പദ്ധതിക്ക് വേണ്ടി മുന്നോട്ട് പോകുന്നത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, യുഡിഫ് ജില്ല ചെയര്‍മാന്‍ സി.ടി.അഹമ്മദലി, കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, കെപിസിസി സെക്രട്ടറിമാരായ ബാലകൃഷ്ണന്‍ പെരിയ, എം.അസൈനാര്‍, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുറഹ്‌മാന്‍, ഡോ.ഖാദര്‍ മാങ്ങാട്, പി.എ.അഷ്റഫലി, പി.ജി.ദേവ്, കെ.വി.ഗംഗാധരന്‍, ഹക്കീം കുന്നില്‍, കരിമ്പില്‍ കൃഷ്ണന്‍, ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണന്‍, ഡിസിസി ഭാരവാഹികളായ എം.സി. പ്രഭാകരന്‍, പി.വി.സുരേഷ്, വി.ആര്‍.വിദ്യാസാഗര്‍, കരുണ്‍ താപ്പ, സോമശേഖര ഷേണി, കുഞ്ഞമ്പു നമ്പ്യാര്‍, സുന്ദര അരിക്കാടി, ടോമി പ്ലാച്ചേരി, കെ.വി.സുധാകരന്‍, സി.വി.ജയിംസ്,സെബാസ്റ്റ്യന്‍ പതാലില്‍, ധന്യ സുരേഷ്, ഗീത കൃഷ്ണന്‍, മറ്റു നേതാക്കളായ ബി.പി.പ്രദീപ്കുമാര്‍, നോയല്‍ ടോമിന്‍ ജോസഫ്, സാജിദ് മൗവ്വല്‍, ശ്രീജിത്ത് മാടക്കല്ല്, രാജു കട്ടക്കയം, പി.രാമചന്ദ്രന്‍, രാജേഷ് പള്ളിക്കര, എ.വാസുദേവന്‍, രമേശന്‍ കരുവാച്ചേരി, ജി.നാരായണന്‍, വി.വി.പ്രഭാകരന്‍, കെ.ഖാലിദ്, പി.കുഞ്ഞിക്കണ്ണന്‍, ഡി.എം.കെ.മുഹമ്മദ്, ലക്ഷ്മണപ്രഭു, വാരിജാക്ഷന്‍, രാജന്‍ പെരിയ, ഡി.വി. ബാലകൃഷ്ണന്‍, മഡിയന്‍ ഉണ്ണിക്കൃഷ്ണന്‍, തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.







