Home Kerala ചാലിയാര്‍ റിവര്‍ പാഡിലിന് നിലമ്പൂരില്‍ തുടക്കമായി

ചാലിയാര്‍ റിവര്‍ പാഡിലിന് നിലമ്പൂരില്‍ തുടക്കമായി

2
0

നിലമ്പൂര്‍: ചാലിയാര്‍ റിവര്‍ പാഡില്‍ എന്ന കയാക്കിംഗ് കനോയിംഗ് നദീജല സാഹസികയാത്രയ്ക്ക് നിലമ്പൂരില്‍ തുടക്കമായി. വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ കോഴിക്കോട് ആസ്ഥാനമായ ജെല്ലി ഫിഷ് വാട്ടര്‍ സ്പോര്‍ട്‌സ് സംഘടിപ്പിക്കുന്ന ഏഴാമത് ചാലിയാര്‍ റിവര്‍ പാഡിലാണ് മാനവേദന്‍ സ്‌കൂള്‍ കടവില്‍ നിന്നും ആരംഭിച്ചത്. നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ഉദ്ഘാടനം ചെയ്തു. 14ന് ബേപ്പൂര്‍ അഴിമുഖത്ത് സമാപിക്കും. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി നൂറിലേറെ ജല സാഹസിക വിദഗ്ദ്ധരും സഞ്ചാരികളുമാണ് ചാലിയാര്‍ പുഴയിലൂടെ ബേപ്പൂര്‍ വരെ 88 കിലോമീറ്റര്‍ തുഴയെറിയുന്നത്. ബേപ്പൂരില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുക്കുംയൂത്ത് ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ നേടിയ കോച്ച് ഡി.ബി. രതീഷിന്റെ നേതൃത്വത്തില്‍ പരിശീലനം നേടിയ യുവാക്കളാണ് ഇത്തവണ പ്രദര്‍ശന തുഴച്ചില്‍ നടത്തുന്നത്. നവംബര്‍ 14ന് മണക്കടവ് മുതല്‍ ബേപ്പൂര്‍ വരെയുള്ള 20 കി.മീ ദൂരം റോവിംഗ് ബോട്ടുകളുടെ പ്രദര്‍ശനമുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here