Home Kerala ജില്ലാ ഒളിമ്പിക് ഗെയിംസ് അങ്കത്തട്ടുണര്‍ന്നു

ജില്ലാ ഒളിമ്പിക് ഗെയിംസ് അങ്കത്തട്ടുണര്‍ന്നു

2
0


കല്‍പ്പറ്റ : മഹാമാരിക്കാലത്ത് മാനസിക ശാരീരിക ഉല്ലാസത്തിലേക്ക് യുവത്വത്തെ കൈപിടിച്ചുയര്‍ത്തി ഒളിമ്പിക് ഗെയിംസ് മത്സരങ്ങള്‍ സജീവമായി. താരങ്ങളുടെ പങ്കാളിത്തവും കാണികളുടെ ആവേശവും മത്സരങ്ങള്‍ക്ക് പകിട്ടേകി. ശനിയാഴ്ച കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ ഖൊ ഖൊ, തയ്ക്വാണ്‍ഡോ, വുഷു മത്സരങ്ങള്‍ നടത്തി. പനമരത്ത് ഹോക്കി മത്സരങ്ങളും അരങ്ങേറി. ആവേശ പോരാട്ടമായിരുന്നു ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പില്‍ നടന്നത്. തയ്ക്വാണ്‍ഡോ മത്സരങ്ങള്‍ക്കും വലിയ പങ്കാളിത്തമുണ്ടായി. ഖൊ- -ഖൊ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍–പെണ്‍ വിഭാഗങ്ങളിലായി 11 ടീമുകള്‍ പങ്കെടുത്തു. ജില്ലയില്‍ പ്രചാരത്തിലില്ലാത്ത ജിംനാസ്റ്റിക് മത്സര ഡമോണ്‍സ്ട്രേഷനും ഒളിമ്പിക്സിന്റെ ഭാഗമായി നടന്നു. കോവിഡ് പ്രതിസന്ധിയില്‍ ഇഷ്ടപ്പെട്ട കായിക ഇനത്തില്‍ മത്സരിക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആശ്വാസവും പ്രതീക്ഷയും പകരുന്നതായിരുന്നു മത്സരങ്ങള്‍.ഒന്നാമത് ഒളിമ്പിക് ഗെയിംസ് മത്സരങ്ങള്‍ ഔദ്യോഗികമായി ടി സിദ്ധിഖ് എംഎല്‍എ ഉദ്ഘാടനംചെയ്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കെ റഫീഖ് അധ്യക്ഷനായി. എന്‍ കെ ജിനചന്ദ്രന്‍ മുഖ്യാതിഥിയായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം കെ പി വിജയി, സുബൈര്‍ ഇളകുളം, മിഥുന്‍, ഷറഫുദ്ധീന്‍, വിനീഷ്, ജിംനാസ്റ്റിക് അസോസിയേഷന്‍ സെക്രട്ടറി അര്‍ജുന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. ഒളിമ്പിക് അസോസിയേഷന്‍ കണ്‍വീനര്‍ സലീം കടവന്‍ സ്വാഗതം പറഞ്ഞു. പനമരം ജിഎച്ച്എസ്എസില്‍ നടന്ന ഹോക്കി മത്സരങ്ങള്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കെ റഫീഖ് ചെയ്തു. സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സലീം കടവന്‍ അധ്യക്ഷനായി.

LEAVE A REPLY

Please enter your comment!
Please enter your name here