Home Kerala ലഹരി-മയക്ക് മരുന്ന് മാഫിയകളെ നിയന്ത്രിക്കണം

ലഹരി-മയക്ക് മരുന്ന് മാഫിയകളെ നിയന്ത്രിക്കണം

2
0

 

കാവുമന്ദം : കോളേജുകളിലും വിദ്യാര്‍ഥികള്‍ക്കിടയിലും വര്‍ധിച്ചുവരുന്ന ലഹരി –മയക്കു മരുന്ന് ഉപയോഗം തടയുന്നതിന് നേതൃത്വംനല്‍കുമെന്നും വര്‍ധിച്ചുവരുന്ന ലഹരി –മയക്ക് മരുന്ന് വസ്തുക്കളുടെ ലഭ്യത തടഞ്ഞ് ലഹരി മാഫിയകളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും എസ്എഫ്‌ഐ വൈത്തിരി ഏ രിയാ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാവണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളേറ്റെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തരിയോട് ബാങ്ക് ഓഡിറ്റോറിയത്തില്‍ പി ബിജു നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അജ്‌നാസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. അമല്‍ബാബു, ദിനാബാസ്, രേഷ്മ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റ് ആദര്‍ശ് സഹദേവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന കമ്മിറ്റി അംഗം എന്‍ എസ് വൈഷ്ണവി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എസ്എഫ്‌ഐ ജില്ലാ ജോ. സെക്രട്ടറി ജിഷ്ണു ഷാജി, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോയല്‍ ജോസഫ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് ട്രഷറര്‍ യൂസഫ് ചെമ്പന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അനീഷ് കുമാര്‍ സ്വാഗതവും എം എം മാത്യു നന്ദിയും പറഞ്ഞു.ഭാരവാഹികള്‍: ആദര്‍ശ് സഹദേവന്‍ (സെക്രട്ടറി) , അമല്‍ ബാബു (പ്രസിഡന്റ്), ഷാമില്‍, ദില്‍ഷാന്‍ (ജോ. സെക്രട്ടറിമാര്‍), അഭിനന്ദ്, ദിനാബാസ് (വൈസ് പ്രസിഡന്റുമാര്‍).

LEAVE A REPLY

Please enter your comment!
Please enter your name here