Home Latest News in Kerala ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നിക്ഷേപകര്‍

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നിക്ഷേപകര്‍

1
0

കുറ്റ്യാടി: കോടികളുടെ നിക്ഷേപത്തട്ടിപ്പ് അരങ്ങേറിയ കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറി കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യം ശക്തമാവുന്നു. മൂന്ന് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള േകസായതിനാല്‍ ഒരു ഏജന്‍സി അന്വേഷിക്കുന്നതായിരുക്കും ഉചിതമെന്നാണ് നിക്ഷേപകരുടെ അഭിപ്രായം. കുറ്റ്യാടി കേന്ദ്രമായുള്ള ജ്വല്ലറിയുടെ ശാഖകള്‍ കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ നാദാപുരം, പയ്യോളി പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്. നേരത്തേ നാദാപുരം ഡിവൈ.എസ്.പി കേസിന് മേല്‍നോട്ടും വഹിച്ചിരുന്നതായും അദ്ദേഹം സ്ഥലംമാറിപ്പോയതിനാല്‍ കേസിന്റെ ഏകോപനം നടക്കുന്നില്ലെന്നും പറയുന്നു. കൂടാതെ, കുറ്റ്യാടി സി.െഎക്കും സ്ഥലം മാറ്റം ലഭിച്ചിരുന്നെന്നും കേസ് അന്വേഷണച്ചുമതലയുള്ളതിനാല്‍ തല്‍ക്കാലത്തേക്ക് മാറ്റം നടന്നില്ലത്രെ. ഇതുവരെ കുറ്റ്യാടി സ്‌റ്റേഷനില്‍ 257 പരാതികളും നാദാപുരത്ത് 110 ഉം പയ്യോളിയില്‍ നൂറോളം പരാതികളും ലഭിച്ചിട്ടുണ്ടെന്നുമാണ് അറിയുന്നത്. നിക്ഷേപകരുടെ ആക്ഷന്‍ കമ്മിറ്റി എം.എല്‍.എ മുഖേന മുഖ്യമന്ത്രിയെ കാണാന്‍ 12ന് അനുവാദം ലഭിച്ചിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന അപേക്ഷ നല്‍കുമെന്നും പറഞ്ഞു. നേരത്തേ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കുറ്റ്യാടിയില്‍ വന്നപ്പോള്‍ നിക്ഷേപകര്‍ ഈ ആവശ്യം ഉന്നയിച്ചതായും പറഞ്ഞു. കഴിഞ്ഞ ദിവസം നിയമ സഭയില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ജ്വല്ലറി കേസ് സബ്മിഷനായി ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലായി ഇത്തരം 169 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ഇതില്‍ 164 കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ഗോള്‍ഡ്പാലസ് ജ്വല്ലറി പരാതിയുമായി ബന്ധപ്പെട്ട് 13 കേസെടുത്തതായും നാലുപേരെ അറസ്റ്റ് ചെയ്തതായുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍, കുറ്റ്യാടിയില്‍ മാത്രം അഞ്ചുപേരെയും നാദാപുരത്ത് രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പയ്യോളിയില്‍ അറസ്‌റ്റൊന്നും നടന്നിട്ടില്ല. അതിനിടെ കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിരിച്ചുന്നെങ്കിലും നിക്ഷേപകര്‍ പ്രതീക്ഷിച്ച മറുപടി മുഖ്യമന്ത്രിയില്‍നിന്ന് ലഭിക്കുകയുണ്ടായില്ലെന്നും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here